![](https://britishpathram.com/malayalamNews/101677-uni.jpg)
കൊച്ചി: കൊച്ചിയെ പ്രശസ്തിയുടെ വാനോളം ഉയര്‍ത്തുന്ന പദ്ധതികളായിരുന്നു കൊച്ചി മെട്രോ റെയിലും കൊച്ചി വാട്ടല്‍ മെട്രോയും. കൊച്ചിയുടെ മുഖമുദ്രയായി മാറിയ പദ്ധതികള്‍ കൂടി ആണ് ഇവ.
കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ ഈ രണ്ടും ആസ്വദിക്കാതെ മടങ്ങാറില്ല. ടൂര്‍ പാക്കേജുകളിലെല്ലാം വാട്ടര്‍മെട്രോ യാത്രയും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടര്‍മെട്രോ എന്നതാണ് ആകര്‍ഷണം. ഇപ്പോഴിതാ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്ന കൊച്ചി കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഫെറികള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് മെട്രോ റെയില്‍ അധികൃതര്‍.
മണിക്കൂറിന് 15,000 രൂപ നിരക്കിലാണ് സ്വകാര്യ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും വാട്ടര്‍ മെട്രോ ബോട്ടുകള്‍ വാടകയ്ക്ക് നല്‍കുക. ഒരു മണിക്കൂറത്തേക്കാണ് ഈ നിരക്ക്. എയര്‍ കണ്ടീഷന്‍ സൗകര്യം ഉള്‍പ്പെടെയുള്ള ബോട്ടില്‍ കൊച്ചി കായലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ ഗുണം. നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അടക്കം ഒന്നിച്ച് വിനോദ യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെറികള്‍ ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ട്.
ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും ഈ സൗകര്യം പ്രയോജനപ്പെടുത്താനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഏകദേശം ഒന്നര വര്‍ഷം മുമ്പാണ് വാട്ടര്‍മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. മെട്രോ റെയില്‍ പോലെ തന്നെ കൊച്ചിക്കാര്‍ ഏറ്റെടുത്ത പദ്ധതിയാണ് വാട്ടര്‍മെട്രോ. ദിവസേന ആയിരക്കണക്കിന് ആളുകള്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. റോഡിലെ തിരക്കില്‍ നിന്നും വായുമലിനീകരണത്തില്‍ നിന്നും ഒഴിവായി ശാന്തമായ അന്തരീക്ഷത്തില്‍ ഓഫീസുകളിലേക്ക് ഉള്‍പ്പെടെ യാത്ര ചെയ്യുന്നത് മാനസിക ഉല്ലാസം സമ്മാനിക്കുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)