![](https://britishpathram.com/malayalamNews/101678-uni.jpg)
ഫുഡ് ഡെലിവറി ആപ്പുകള്‍ പലതരം മാറ്റങ്ങളിലൂടെ കൂടുതല്‍ വ്യത്യസ്തമാകാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ പുത്തന്‍ മാറ്റങ്ങള്‍ പരീക്ഷിക്കുകയാണ് സൊമാറ്റോയും. ഇക്കുറി പേരില്‍ പരിഷ്‌ക്കാരം നല്‍കിയാണ് സൊമാറ്റോ വ്യത്യസ്തമാുന്നത്.
കമ്പനിയുടെ പേര് സൊമാറ്റോ ലിമിറ്റഡ് എന്നതില്‍ നിന്നും എറ്റേണല്‍ ലിമിറ്റഡ് ആയി മാറ്റുകയാണ് സൊമാറ്റോ. ഇതിനായി അംഗീകാരം നല്‍കി കമ്പനി ഡയറക്ടര്‍ ബോര്‍ഡും. സൊമാറ്റോ സിസിഇഒ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തിലാണ് പേര് മാറ്റാന്‍ അംഗീകാരം ലഭിച്ചതായി അറിയിച്ചിരിക്കുന്നത്.
ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും, എന്നാല്‍ സ്റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് മാറും. പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പര്‍പ്യൂര്‍ എന്നീ നാല് പ്രധാന ആപ്പുകളും ഇനി എറ്റേണലില്‍ ഉള്‍പ്പെടും.
'ഞങ്ങള്‍ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍, കമ്പനിയെയും , ആപ്പിനെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി തുടക്കത്തില്‍ 'എറ്റേണല്‍' എന്ന് ഉപയോഗിച്ചിരുന്നു. പിന്നീടാണ് സൊമാറ്റോയ്ക്ക് പകരം കമ്പനിയുടെ പേര് പൂര്‍ണമായും എറ്റേണല്‍ എന്ന് മാറ്റാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 23 ന് സൊമാറ്റോ ബിഎസ്ഇ സെന്‍സെക്‌സില്‍ ഇടംപിടിച്ചിരുന്നു. സെന്‍സെക്‌സില്‍ ഇടം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനി കൂടിയാണിത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും ഒപ്പം ഉത്തരവാദിത്തങ്ങള്‍ കൂടുന്നു എന്ന് ഓര്‍മ്മിപ്പിക്കുക കൂടിയാണെന്നും ഗോയല്‍ കത്തില്‍ പറയുന്നു. ഓഹരി ഉടമകള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍, കമ്പനിയുടെ കോര്‍പ്പറേറ്റ് വെബ്സൈറ്റ് zomato.com ല്‍ നിന്ന് eternal.com ലേക്ക് മാറ്റും, കൂടാതെ സ്റ്റോക്ക് ടിക്കര്‍ ZOMATO യില്‍ നിന്ന് ETERNAL ലേക്ക് മാറുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)