![](https://britishpathram.com/malayalamNews/101681-uni.jpg)
മുഖത്ത് പരിക്ക് പറ്റി എത്തിയ കുട്ടിക്ക് സ്റ്റിച്ച് ഇടുന്നതിന് പകരം ഫെവിക്വിക്ക് ഉപയോഗിച്ച് നഴ്‌സ്. സംഭവം കര്‍ണാടകയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് നടന്നത്. മുഖത്ത് പറ്റിയ മുറിവില്‍ തുന്നലിടുന്നതിന് പകരം ഫെിവിക്വിക് ഉപയോഗിച്ച നഴ്‌സിനാണ് സസ്പെന്‍ഷന്‍.
ഗുരുകിഷന്‍ അന്നപ്പ ഹൊസമണി എന്ന ഏഴ് വയസുകാരന്റെ മുറിവിലാണ് ഫെവിക്വിക് ഉപയോഗിച്ചത്. ആശുപത്രിയിലെ ജ്യോതി എന്ന നഴ്സിനെതിരെയാണ് നടപടി.
സംഭവത്തെ കുറിച്ച് പുറത്ത് വന്നതോടെ, വലിയരീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അവലോകനം ചെയ്ത ശേഷം സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഴ്സിനെതിരെ നടപടിയെടുത്തത്. ജനുവരി 14ന് ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലെ അടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.
ഗുരുകിഷന്റെ കവിളില്‍ ആഴത്തിലുള്ള മുറിവുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവില്‍ നിന്നും വലിയരീതിയില്‍ രക്തസ്രാവവുമുണ്ടായിരുന്നു. എന്നാല്‍, സ്റ്റിച്ച് ഇടേണ്ട മുറിവായിരുന്നിട്ടും, കുഞ്ഞിന പ്രാഥമിക ചികിത്സ പോലും നല്‍കാതെ ഫെവിക്വിക് ഉപയോഗിച്ച് മുറിവ് ഒട്ടിക്കുകയായിരുന്നു.
വര്‍ഷങ്ങളായി ഈ രീതിയാണ് ആശുപത്രിയില്‍ ഈ നഴ്സ് ഉപയോഗിക്കുന്നതെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറയുന്നു. പള ഉപയോഗിക്കുന്നതില്‍ തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും എന്നാല്‍, കുട്ടിയുടെ മുഖത്ത് മായാത്ത രീതിയില്‍ മുറിവ് ഉണ്ടാക്കുന്ന സ്റ്റിച്ചുകളേക്കാള്‍ നല്ലത് ഫെവിക്വിക് ആണെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. തങ്ങളുടെ ആശങ്കകളെല്ലാം തള്ളിക്കളയുന്നതായിരുന്നു അവരുടെ പെരുമാറ്റമെന്നും കുടുംബം ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ കുടുംബം പകര്‍ത്തിയിരുന്നു.
തുടര്‍ന്ന് കുടുംബം പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തങ്ങള്‍ പകര്‍ത്തിയ വീഡിയോയും കുടുംബം പോലീസീന് കൈമാറി. ഇതോടെ, ജ്യോതിയെ ഹാവേരി താലൂക്കിലെ ഗുത്തല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് വലിയ തോതിലുള്ള ജനരോക്ഷത്തിന് കാരണമായതോടെയാണ്, ഇവരെ സസ്പെന്റ് ചെയ്തത്.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)