![](https://britishpathram.com/malayalamNews/101683-uni.jpg)
തിരുവനന്തപുരം: വലിയ പ്രഖ്യാപനങ്ങളില്ലാത്ത ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഭൂനികുതി കുത്തനെ കൂട്ടിയും ക്ഷേമ പെന്‍ഷന്‍ വര്‍ധന നടത്താതെയും ആയിരുന്നു ബജറ്റ് പ്രഖ്യാപനം. ഭൂനികുതി സ്ലാബുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയര്‍ന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. പഞ്ചായത്ത് പ്രദേശങ്ങളില്‍ 8.1 ആര്‍ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉള്‍പ്പെടുന്ന 8.1 ആറിന് മുകളില്‍ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവര്‍ഷം 8 രൂപയായിരുന്നത് 12 രൂപയായിട്ട് വര്‍ദ്ധിപ്പിച്ചു.
മുനിസിപ്പല്‍ കൗണ്‍സില്‍ പ്രദേശങ്ങളില്‍ 2.43 ആര്‍ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതല്‍ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതല്‍ 22.50 രൂപാ നിരക്കിലായിരിക്കും. മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കൂടാതെ ന്യായ വിലയ്ക്കനുസരിച്ച് പാട്ടനിരക്കിലും വ്യത്യാസം വരും. കോടതി ഫീസുകളും ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ 1800 രൂപ വരെയാക്കി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സാമൂഹിക സുരക്ഷ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ പെന്‍ഷന്‍ തുക ഉയര്‍ത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലുണ്ടായിരുന്നില്ല.
'രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപ പെന്‍ഷനായി നല്‍കുന്നതിന് 11000 കോടി രൂപയിലധികമാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സര്‍ക്കാര്‍ ഇതുവരെ പെന്‍ഷന്‍ നല്‍കുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ടുശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശ്ശികകളാണ് കൊടുത്തുതീര്‍ക്കാനുള്ളത്. അത് സമയബന്ധിതമായി കൊടുത്തുതീര്‍ക്കും '- മന്ത്രി വ്യക്തമാക്കി. വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി 105.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ എട്ടുകോടി രൂപയധികമാണിത്. മുന്നോക്ക വിഭാ?ഗക്കാരുടെ ക്ഷേമത്തിനായി മുന്‍വര്‍ഷത്തേക്കാള്‍ മൂന്നുകോടി രൂപ കൂടി ഉയര്‍ത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 80.98 കോടി രൂപ അധികമാണിത്. മന്ത്രി പറഞ്ഞു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)