![](https://britishpathram.com/malayalamNews/101689-uni.jpg)
മിനിസ്‌ക്രീനില്‍ ആരാധകരുടെ ഇഷ്ടതാരമാണ് അനുമോള്‍. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് 'സ്റ്റാര്‍ മാജിക്' എന്ന ടെലിവിഷന്‍ പരിപാടിയാണ്. ഈ പ്രോഗ്രാമില്‍ ടെലിവിഷന്‍ താരം തങ്കച്ചനുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്കച്ചനും അനുവും തമ്മില്‍ പ്രണയത്തിലാണ് എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോള്‍. ഒരു യൂട്യൂബ്‌ന ചാനലിന്ല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
'ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് നിങ്ങള്‍ക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാല്‍ എനിക്ക് ഒന്നും തോന്നാറില്ല. എന്നാല്‍ തങ്കച്ചന്‍ ചേട്ടന്‍ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല വിഷമമുണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്'',-അനുമോള്‍ പറഞ്ഞു.
തങ്കച്ചന്‍ ചേട്ടന് താന്‍ ഒരു അനുജത്തിയാണെന്നും എനിക്ക് അദ്ദേഹം മൂത്ത ചേട്ടനാണെന്നുമാണ് അനു നേരത്തെയും പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് ഞങ്ങള്‍ പെയര്‍ ആവുന്നതെന്നും താരം നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)