![](https://britishpathram.com/malayalamNews/101690-uni.jpg)
ലിവര്‍പൂളിലെ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) രജതജൂബിലി ആഘോഷങ്ങളിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 2025-2026 വര്‍ഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
മലയാളികള്‍ക്ക് സാംസ്‌കാരിക കൂടിച്ചേരലുകള്‍ക്ക് വേദിയൊരുക്കുന്നതിനൊപ്പം, ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി ഇടപെട്ടുകൊണ്ടും, സര്‍വോപരി ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വ്വോന്മുഖമായ ഉന്നമനം മാത്രം ലക്ഷ്യമാക്കി ലിമ പ്രവര്‍ത്തിക്കുന്നു.
ജനുവരി 26ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ വിവിധ സാംസ്‌കാരിക പരിപാടികളും സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളും സമ്മേളനം വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ ലിമ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിപുലമായ ചര്‍ച്ചകളും നടന്നു.
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തോളമായി ലിവര്‍പൂള്‍ മലയാളി സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ലിമയുടെ 2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്. ഈ വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പ്രസിഡന്റ് സോജന്‍ തോമസ്, സെക്രട്ടറി ആതിര ശ്രീജിത്ത്, വൈസ് പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍, ജോയിന്റ് സെക്രട്ടറി ബ്ലെസ്സന്‍ രാജന്‍, ട്രഷറര്‍ ജോസ് മാത്യു, പി. ആര്‍. ഒ. മനോജ് ജോസഫ്, ഓഡിറ്റര്‍ ജോയ്‌മോന്‍ തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ആര്‍ട്‌സ് ക്ലബ് കോഓഡിനേറ്റേഴ്സായി ജിജോ വര്‍ഗീസ്, പൊന്നു രാഹുല്‍, രജിത് രാജന്‍, രാഖി സേനന്‍ എന്നിവരെയും, സോഷ്യല്‍ മീഡിയ മാനേജരായി ജിജോ കുരുവിളയെയും, സ്‌പോര്‍ട്‌സ് കോഓഡിനേറ്ററായി അരുണ്‍ ഗോകുലിനെയും തിരഞ്ഞെടുത്തു.
കമ്മിറ്റി മെംബേര്‍സ് ആയി അനില്‍ ഹരി, സെബാസ്റ്റ്യന്‍ ജോസഫ്, മാത്യു അലക്‌സാണ്ടര്‍, ബാബു ജോസഫ്, സൈബുമോന്‍ സണ്ണി, റ്റിജു ഫിലിപ്പ്, അലന്‍ ജേക്കബ്, കുര്യാക്കോസ് ഇ ജെ, ജോബി ദേവസ്യ, ബിജു ജോര്‍ജ്, സിന്‍ഷോ മാത്യു, ജനീഷ് ജോഷി, റോണി വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണ് 2025-2026 ലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ലിമയുടെ ഈ പുതിയ നേതൃത്വം മലയാളി സമൂഹത്തിന് കൂടുതല്‍ സേവനം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)