കല്പറ്റ: വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തുന്നത്.
രാവിലെ കണ്ണൂരില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക, റോഡ് മാര്‍ഗമാണ് മാനന്തവാടിയില്‍ എത്തുക. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ നിയോജക മണ്ഡലങ്ങളിലെ യുഡിഎഫ് ബൂത്ത് തല നേതൃ സംഗമങ്ങളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക മണ്ഡലത്തില്‍ എത്തുന്നത്.
വൈകിട്ടോടെ കണിയാംപറ്റ പള്ളിക്കുന്ന് ലൂര്‍ദ്ദ് മാതാ പള്ളിയിലും പ്രിയങ്ക സന്ദര്‍ശനം നടത്തും. ഞായറാഴ്ച ഏറനാട്, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലും തിങ്കളാഴ്ച വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലും ബൂത്ത് തല നേതൃ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.
പ്രിയങ്കയുടെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വയനാട്. പ്രിയങ്ക ഗാന്ധി പങ്കെടക്കുന്ന എല്ലായിടത്തും വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കും ശേഷം പ്രിയങ്ക ഗാന്ധി മടങ്ങും എന്നാണ് അറിയിപ്പ്.