![](https://britishpathram.com/malayalamNews/101697-uni.jpg)
രാജ്യത്തെ പ്രമുഖ കമ്പനിയായ ഇന്‍ഫോസിലില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു. മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ ആണ് കമ്പനി ഒറ്റയടിക്ക് പിരിച്ചുവിട്ടത്. മൈസൂരു കാമ്പസിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടന്നത്.
സ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്ത് വരികയായിരുന്നവരെ ആണ് കമ്പനി പിരിച്ചുവിട്ടത്. 700 പേരെയായിരുന്നു സ്ഥാപനം ആകെ ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുത്തത്. ഇതില്‍ മുന്നൂറ് പേരാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.
ജീവനക്കാരുടെ നിലവാരം അളക്കുന്നതിനായി നടത്തുന്ന ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് തവണ അവസരം നല്‍കിയെന്നും എന്നിട്ടും പരീക്ഷയില്‍ പാസായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. ട്രെയിനി ജീവനക്കാരെ മൂന്നു മാസമായപ്പോള്‍ ഒരു പരീക്ഷ എഴുതിച്ചെന്നും അതില്‍ പരാജയപ്പെട്ടതോടെയാണ് പിരിച്ചു വിടല്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷ പാസായില്ലെങ്കില്‍ പിരിച്ചു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇവരില്‍ നിന്നും എഴുതി വാങ്ങിയിരുന്നു. ഇവരോട് വൈകിട്ട് 6 മണിക്ക് മുന്‍പ് ക്യാംപസ് വിടണമെന്നും നിര്‍ദേശിച്ചിരുന്നു.
ബാച്ചുകളായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അന്യായമായ പിരിച്ചു വിടലാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. പിരിച്ചു വിടാന്‍ ഉറച്ചാണ് പരീക്ഷ നടത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൂട്ടപ്പിരിച്ചു വിടലിനെതിരേ തൊഴില്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന വേളയില്‍ തന്നെ ഇന്റേണല്‍ അസെസ്‌മെന്റിനെ കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നാണ് ഇന്‍ഫോസിസ് പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയ കോണ്‍ട്രാക്ടിലും മൂന്ന് ശ്രമങ്ങള്‍ക്കുള്ളില്‍ പരീക്ഷയില്‍ പാസായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടായി ഈ പ്രക്രിയ തുടര്‍ന്ന് വരികയാണെന്നും ക്ലയന്റുകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)
വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
![](https://britishpathram.com/malayalamNews/thumb/101694-uni.jpg)