![](https://britishpathram.com/malayalamNews/101698-uni.jpg)
ചില തീരുമാനങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ എതിര്‍പ്പ് കാണിച്ചാലും കഠിനാധ്വാനവും ബുദ്ധിയും അവരെ ഉയര്‍ച്ചയില്‍ എത്തിക്കും. അത്തരത്തില്‍ ഒരു സംഭവം ആണ് യുഎസിലെ ടെക്‌സാസ് സ്വദേശിനിയായ 23 വയസുകാരിയുടേത്.
ഈ പെണ്‍കുട്ടി ഒരു മാസം മാലിന്യം ശേഖരിച്ച് വിറ്റ് നേടുന്നത് 9 ലക്ഷമാണ്. ഒരു കൗതുകത്തിന് തന്റെ പതിമൂന്നാമത്തെ വയസില്‍ ആണ് മാലിന്യ ശേഖരത്തില്‍ ആദ്യമായി പരിശോധന നടത്തുന്നത്. അന്ന് ആ കൗമാരക്കാരിക്ക് അതില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ ലഭിച്ചു. പക്ഷേ. വീട്ടില്‍ നിന്നും ആവശ്യത്തിലേറെ വഴക്കും കിട്ടി.
മാതാപിതാക്കളുടെ വഴക്കിനെക്കാള്‍ കളിപ്പാട്ടമായിരുന്നു അവളെ കീഴടക്കിയത്. അതുകൊണ്ട് തന്നെ അവള്‍ വീണ്ടും വീണ്ടും മാലിന്യകൂമ്പാരത്തിലേക്ക് എത്തി. പതുക്കെ അവള്‍ മറ്റൊരു തന്ത്രം പ്രയോഗിച്ചു. തന്റെ വീടിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ അവള്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പിന്നാലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന വസ്‌കുക്കള്‍ ശേഖരിച്ച് അവള്‍ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് മുന്നോടിയാണെന്ന് എല്ലാ റോസ് തിരിച്ചറിഞ്ഞില്ല. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ന് ലക്ഷാധിപതിയാണ് എല്ലാ റോസ്,
50,000 രൂപ വിലയുള്ള ഒരു ഡൈസണ്‍ എയര്‍റാപ്പും 44,000 രൂപ വിലമതിക്കുന്ന വാലന്റീനോ പരിശീലക ഉപകരണങ്ങളുമാണ് തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെന്ന് എല്ലാ റോസ് പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഉപേക്ഷിക്കുന്ന പലതും ബ്രാന്റഡ് വസ്തുക്കളായിരിക്കും. അവയ്ക്ക് ഓണ്‍ലൈനില്‍ വലിയ ഡിമാന്റാണെന്നും എല്ലാ കൂട്ടിചേര്‍ക്കുന്നു. ഓഫ് സീസണില്‍ കുറഞ്ഞത് 45,000 രൂപയും സീസണില്‍ 9 ലക്ഷം രൂപവരെയും മാസ വരുമാനം ലഭിക്കുന്നെന്നും എല്ലാ പറയുന്നു. ഒപ്പം താന്‍ ചെയ്യുന്ന കാര്യങ്ങളുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ അവള്‍ പങ്കുവയ്ക്കുന്നു. ഇത് തനിക്ക് ബിസിനസില്‍ വിശ്വാസ്യത നേടിത്തന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു വരുമാന മാര്‍ഗ്ഗം കണ്ടെത്തിയതിനാല്‍ ഇന്ന് വീട്ടുകാരും എല്ലയെ പിന്തുണയ്ക്കുന്നു.
More Latest News
വീട്ടുവളപ്പില്‍ കണ്ടെത്തിയത് ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെ, നിലത്ത് കാലു കുത്തുന്ന കാര്യമോര്‍ത്ത് പേടിയോടെ നാട്ടുകാര്‍
![](https://britishpathram.com/malayalamNews/thumb/101699-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)
വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
![](https://britishpathram.com/malayalamNews/thumb/101694-uni.jpg)