![](https://britishpathram.com/malayalamNews/101699-uni.jpg)
മെല്‍ബണ്‍: വീട്ടുവളപ്പില്‍ ഒരു പാമ്പിനെ കണ്ടാല്‍ ഒരാഴ്ച ഉറക്കം പോകുന്നവരാണ് നമ്മളില്‍ പലരും. അപ്പോള്‍ വീട്ടു വളപ്പില്‍ നൂറിലധികം പാമ്പുകളെ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ആണ് അത്തരം ഒരു അനുഭവം ആളുകള്‍ക്ക് ഉണ്ടായത്. ചുവപ്പും കറുപ്പും ചേര്‍ന്ന നൂറിലധികം പാമ്പുകളെയാണ് വീട്ടുവളപ്പില്‍ കണ്ടെത്തിയത്. റെഡ് ബെല്ലി ബ്ലാക്ക് എന്ന വിഭാഗത്തിലുള്ള പാമ്പുകള്‍ പ്രസവിച്ച 97 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവ പ്രസവിക്കുന്നതിനായി കൂട്ടം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പാമ്പുകളെ കണ്ട ഉടന്‍ തന്നെ പ്രദേശത്തെ പാമ്പ് പിടിത്തക്കാരനായ ഡിലന്‍ കൂപ്പറിനെ അറിയിച്ചു. 97 ചെറിയ പാമ്പുകളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത് ഡിലന്‍ കൂപ്പര്‍ പറഞ്ഞു. പാമ്പുകളെ പിടിച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് ആശ്വാസമായത്.
വിഷമുള്ള പാമ്പാണ് റെഡ് ബെല്ലി ബ്ലാക്. വനപ്രദേശങ്ങളിലും, ചതുപ്പുനിലങ്ങളിലും, നദീതീരങ്ങളിലും, ജലപാതകളിലും സാധാരണയായി കാണപ്പെടുന്ന ഈ പാമ്പ് പലപ്പോഴും അടുത്തുള്ള നഗരപ്രദേശങ്ങളിലേക്ക് കടക്കാറുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളില്‍, സാധാരണയായി ജലസസ്യങ്ങളുടെയും മരക്കഷണങ്ങളുടെയും കെട്ടുകളിലൂടെയാണ് ഇത് ഭക്ഷണം കഴിക്കുന്നത്. സുരക്ഷാ കാരണങ്ങളാലോ അനുയോജ്യമായ ആവാസ വ്യവസ്ഥയോ കണക്കാക്കിയാണ് പ്രസവത്തിനായി ഈ പാമ്പുകള്‍ ഒത്തുകൂടുമെന്ന് പാമ്പുകളെ കുറിച്ച് പഠനം നടത്തുകയും എഴുത്തുകാരനുമായ സ്‌കോട്ട് ഐപ്പര്‍ പറഞ്ഞു. എന്നാലും ഇത് അപൂര്‍വ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു റെഡ് ബെല്ലി പാമ്പിന് നാലിനും 35നും ഇടയില്‍ കുഞ്ഞുങ്ങളുണ്ടാകും. നൂറിലധികം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ ദേശീയ ഉദ്യാനത്തിലേയ്ക്ക് വിടാന്‍ തീരുമാനമായി.
More Latest News
പതിമൂന്നാമത്തെ വയസ്സില്‍ കൗതുകത്തിന് മാലിന്യം ശേഖരിക്കാന്‍ തുടങ്ങി, അതിലൂടെ ബുദ്ധിപരമായ നീക്കത്തിലേക്ക് തിരിഞ്ഞതോടെ പിന്നീട് ലക്ഷാധിപതിയായി മാറ്റിയ പെണ്‍കുട്ടിയുടെ കഥ
![](https://britishpathram.com/malayalamNews/thumb/101698-uni.jpg)
ഇന്റേണല്‍ അസെസ്‌മെന്റ് പരീക്ഷയില്‍ വിജയിച്ചില്ല, ഇന്‍ഫോസിലില്‍ നിന്നും മൂന്നൂറോളം ഉദ്യോഗാര്‍ത്ഥികളെ കൂട്ടമായി പിരിച്ചുവിട്ടു
![](https://britishpathram.com/malayalamNews/thumb/101697-uni.jpg)
ഇനി എല്ലാ ബില്‍ പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടുന്ന ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടത്താനൊരുങ്ങി വാട്സ്ആപ്പ്
![](https://britishpathram.com/malayalamNews/thumb/101696-uni.jpg)
ഒടുവില്‍ അലാസ്‌കയില്‍ കാണാതായ ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, 10 പേര്‍ മരിച്ചതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു
![](https://britishpathram.com/malayalamNews/thumb/101695-uni.jpg)
വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍, മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് പ്രിയങ്ക വയനാട്ടിലെത്തിയത്
![](https://britishpathram.com/malayalamNews/thumb/101694-uni.jpg)