![](https://britishpathram.com/malayalamNews/101705-uni.jpg)
സെലിബ്രറ്റി പോസ്റ്റുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ നിരവധി പോസ്റ്റുകള്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ചില പോസ്റ്റുകള്‍ ഉന്നതരില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ ഒരു പോസ്റ്റാണ് വൈറലാകുന്നത്.
'പോകാന്‍ സമയമായി' എന്നാണ് ബിഗ് ബി എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്. ആരാധകര്‍ക്ക് ആശങ്കയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണ് പോസ്റ്റ്. പിന്നാലെ ചോദ്യങ്ങളുമായി ആരാധകരുമെത്തി. വിരമിക്കലിന്റെ സൂചന നല്‍കുന്നതാണോ ഈ പോസ്റ്റെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോകുകയാണോ എന്ന സംശയവും മറ്റുചിലര്‍ ഉന്നയിക്കുന്നു.
വൈകാരികമായ കുറിപ്പുകള്‍ വരെ ആരാധകര്‍ പങ്കുവക്കുന്നുണ്ട്. അഭിഷേക് ബച്ചന്റെ 49-ാം പിറന്നാള്‍ ആഘോഷിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു പോസ്റ്റ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്. മകന്റെ പിറന്നാള്‍ ദിനത്തില്‍ അമിതാഭ് ബച്ചന്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു.
രജനികാന്തിന്റെ വേട്ടയാനാണ് അമിതാഭ് ബച്ചന്റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)