![](https://britishpathram.com/malayalamNews/101706-uni.jpg)
മഹാകുംഭമേളയില്‍ എത്തി മലയാള ചലച്ചിത്രതാരം ജയസൂര്യ. കുംഭമേളയില്‍ സ്നാനം ചെയ്യുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജയസൂര്യയും കുടുംബവും ഒപ്പം ചേര്‍ന്നാണ് കുംഭമേളയില്‍ എത്തിയത്.
കുംഭമേളയ്ക്ക് എത്തിയ ചിത്രം ജയസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയില്‍ എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലാത്ത താരമാണ് ജയസൂര്യ. തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി താരം വളരെ പരിമിതമായ ചിത്രങ്ങളും വിശേഷങ്ങളും മാത്രമേ പങ്കുവയ്ക്കാറുള്ളു. ആ കൂട്ടത്തില്‍ ആണ് കഴിഞ്ഞ ദിവസം ഈ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയത്.
അതുകൊണ്ട് തന്നെ പുതിയ പോസ്റ്റും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ആരാധകരിലേറെയും പേര്‍ക്ക് അറിയാന്‍ ആഗ്രഹം ജയസൂര്യയുടെ ചിത്രങ്ങളെ കുറിച്ചാണ്. കത്തനാര്‍, ആട് 3 എന്നീ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളെ കുറിച്ചാണ് ചോദിച്ചത്. 'സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ' എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
അതേസമയം, കത്തനാര്‍ ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ക്രിസ്മസിന് കത്തനാര്‍ തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നുകൂടിയാണ്. അനുഷ്‌ക ഷെട്ടി, പ്രഭു ദേവ തുടങ്ങിയവരും കത്തനാരില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സ്വീക്വലുകള്‍ ഇറക്കി ഏറെ ശ്രദ്ധനേടിയ ആടിന്റെ മൂന്നാം ഭാഗം ആണ് ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ടൊരു സിനിമ. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)