![](https://britishpathram.com/malayalamNews/101709-uni.jpg)
ഉപ്പും മുളകിലെ സുഷമ എന്ന കഥാപാത്രം പ്രേക്ഷകര്‍ വളരെ ഏറെ സ്വീകരിച്ചിരുന്നു. അതിന് തെളിവാണ് മിനിസ്‌ക്രീനില്‍ നിന്നും സ്മിനുവിന്റെ ബിഗ്‌സ്‌ക്രീനിലേക്കുള്ള ചുവടുമാറ്റം. താരം വളരെ പെട്ടന്നാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ സ്മിനു പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാകുന്നത്. ബാല്യത്തില്‍ തന്നെ എടുത്തുകൊണ്ടു നടന്ന വല്യമ്മച്ചിയോടുളള സ്നേഹം പങ്കുവെക്കുന്ന കുറിപ്പിനൊപ്പമായിരുന്നു താരത്തിന്റെ വീഡിയോ. കുട്ടിക്കാലത്തു ലഭിച്ച സ്നേഹത്തിന്റെ ഓര്‍മകള്‍ക്ക് പകരം കൊടുക്കാന്‍ ഇതിലും വലുതായി ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു സ്മിനുവിന്റെ കുറിപ്പ്.
എന്റെ അമ്മയുടെ അമ്മ .ഭൂമിയില്‍ ആദ്യമായി എന്റെ പപ്പയ്ക്ക് ഒപ്പം സ്നേഹത്തോടെ എന്നെ ഏറ്റുവാങ്ങി പരിപാലിച്ച കരങ്ങളുടെ ഉടമ. എന്റെ വല്യമ്മച്ചി. കുടുംബത്തിലെ ഏറ്റവും മൂത്ത കൊച്ചുമകള്‍ ആയ എനിക്ക് കിട്ടിയ ആദ്യ പരിഗണനയുടെയും പരിപാലനയുടെയും സ്നേഹത്തിന്റെയും ഓര്‍മകളില്‍ പകരം കൊടുക്കാന്‍ ഇതിലും വലുതായി എനിക്ക് ഒന്നും ഇല്ല.
എന്റെ ബാല്യത്തില്‍ അമ്മച്ചി എന്നെ എടുത്തു. അമ്മച്ചിയുടെ വാര്‍ധക്യത്തില്‍ അമ്മച്ചിയെ ഞാന്‍ എടുക്കുന്നു. കര്‍മ എന്ന വാക്കിന് സ്നേഹത്തിന്റെ ഭാഷയില്‍ ചെറിയ ഓര്‍മപ്പെടുത്തല്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ ആവട്ടെ നമ്മുടെ മാതാപിതാക്കള്‍. സ്മിനു കുറിച്ചു.
സ്മിനുവിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. അതിനിടെ താരത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. എന്തിനാണ് ഈ കാട്ടിക്കൂട്ടല്‍ എന്ന അര്‍ഥത്തില്‍ കമന്റ് ചെയ്ത ആളോട്‌നിങ്ങളുടെ വീട്ടിലെ ആരെയും അല്ലല്ലോ എടുത്തത് എന്റെ വല്യമ്മച്ചിയെ അല്ലേ ? എന്നായിരുന്നു സ്മിനുവിന്റെ മറുപടി.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)