![](https://britishpathram.com/malayalamNews/101710-uni.jpg)
മഹാരാഷ്ട്ര: പല കാരണങ്ങള്‍ കൊണ്ടും വിവാഹ ദിവസം വിവാഹം മാറി പോകാറുണ്ട്. നമ്മുടെ നാട്ടില്‍ അതെല്ലാം അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണെങ്കില്‍ കേരളത്തിന് പുറത്ത് അത് പലപ്പോഴായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.
അത്തരത്തില്‍ ഒരു സംഭവം ആണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്. വരന്റെ മോശം ക്രെഡിറ്റ് ചരിത്രം കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറുകയായിരുന്നു. വരന് സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ ആണ് വധുവിന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെച്ചത്.
മഹാരാഷ്ട്രയിലെ മൂര്‍തിസാപൂരിലാണ് സംഭവം നടന്നത്. വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിന്റെ അമ്മാവന്മാരില്‍ ഒരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
വരന് സിബില്‍ സ്‌കോര്‍ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നും ഒന്നിലധികം വായ്പകള്‍ ഉള്ളതായും അതോടെ പുറത്ത് വന്നു. മോശം ക്രെഡിറ്റ് ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് കുറഞ്ഞ സിബില്‍ സ്‌കോറുകള്‍. അതുകൊണ്ട് തന്നെ വരന്‍ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയില്‍ അല്ല എന്ന് വിധിയെഴുതിയ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവാഹത്തെ പൂര്‍ണമായും എതിര്‍ത്ത വധുവിന്റെ അമ്മാവന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വലയുന്ന പുരുഷന്‍ തന്റെ അനന്തരവള്‍ക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഭാവിയില്‍ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ അയാള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തില്‍ നിന്നും പിന്മാറി. ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ ഒരാളുടെ വിവാഹം മുടങ്ങി പോകുന്നത്.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)