![](https://britishpathram.com/malayalamNews/101712-uni.jpg)
കമ്പനിയിലെ 3600 പേരെ പിരിച്ചു വിടാനൊരുങ്ങി മാര്‍ക്ക് സക്കര്‍ബര്‍ഗ്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പിരിച്ചു വിടല്‍ നടപടി ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. അതേസമയം, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ ജീവനക്കാരെ 'പ്രാദേശിക നിയമങ്ങള്‍' അനുവദിക്കാത്തതിനാല്‍ പിരിച്ചു വിടലില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയില്‍ പുറത്താക്കിയവര്‍ക്ക് കമ്പനിയുടെ അറിയിപ്പുകള്‍ ലഭിക്കും.
കഴിഞ്ഞ മാസമാണ് പ്രകടനം മോശമായ അഞ്ച് ശതമാനം തൊഴിലാളികളെ പുറത്താക്കുമെന്ന് മെറ്റ അറിയിച്ചത്. അതേസമയം, മെഷീന്‍ ലീര്‍ണിങ് വിഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ എണ്ണം കൂട്ടാനും മെറ്റ തീരുമാനിച്ചിട്ടുണ്ട്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് യുഎസിലെ തൊഴില്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച മാന്ദ്യം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസിലെ തൊഴിലവസരങ്ങള്‍ ഡിസംബറില്‍ പ്രവചിച്ചതിനേക്കാള്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവില്‍.
അതേസമയം, ഇന്ത്യയിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. കഴിഞ്ഞ ദിവസം ഐടി ഭീമനായ ഇന്‍ഫോസിസ് മൈസൂരു കാമ്പസില്‍ നിന്ന് 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഐടി ജീവനക്കാരുടെ യൂണിയനായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ ചേര്‍ന്ന പുതുമുഖങ്ങളെയാണ് പിരിച്ചുവിട്ടത്. ഇതിനെ തുടര്‍ന്ന് ഇന്‍ഫോസിസിനെതിരെ അടിയന്തര ഇടപെടലും കര്‍ശന നടപടിയും ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് പരാതി ഫയല്‍ ചെയ്യുകയാണെന്ന് എന്‍ഐടിഇഎസ് അറിയിച്ചു.
ഈ നഗ്നമായ കോര്‍പറേറ്റ് ചൂഷണം തുടരാന്‍ അനുവദിക്കാനാകില്ല. ഇന്ത്യന്‍ ഐടി തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് വേഗത്തില്‍ നടപടിയെടുക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും യൂണിയന്‍ പറഞ്ഞു. എന്നാല്‍, ഓണ്‍ബോര്‍ഡിങ് പ്രക്രിയയുടെ ഭാഗമായ ഇന്റേണല്‍ അസസ്‌മെന്റുകളില്‍ പാസ്സാകാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇന്‍ഫോസിസ് അവകാശപ്പെട്ടു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)