![](https://britishpathram.com/malayalamNews/101713-uni.jpg)
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ മേഖലയില്‍ ബസ് ട്രെക്കുമായി കൂട്ടിയിടിച്ച് വന്‍ അപകടം. ദുരന്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസില്‍ 48 യാത്രക്കാരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. 38 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ട്രാക്ക് ഡ്രൈവറും കൊല്ലപ്പെട്ടു. കൂട്ടിയിടിക്ക് പിന്നാലെ ബസ് പൂര്‍ണമായി കത്തിനശിച്ചതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്.
അപകടത്തിന് പിന്നാലെ ബസ് അഗ്‌നിഗോളമാവുകയായിരുന്നു. ബസിന്റെ ലോഹ നിര്‍മ്മിതമായ ഫ്രെയിം മാത്രമാണ് അപകടത്തില്‍ ബാക്കിയുള്ളത്. യാത്രക്കാരില്‍ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയില്‍ കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ടൂര്‍സ് അകോസ്റ്റ എന്ന സ്ഥാപനത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. നേരിട്ട ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തിയ കമ്പനി മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളില്‍ എല്ലാ സഹകരണവും ലഭ്യമാക്കുമെന്ന് വിശദമാക്കിയിട്ടുണ്ട്.
ബസ് അമിത വേഗത്തില്‍ അല്ലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെക്‌സിക്കോയിലെ ചെറുനഗരമായ എസ്‌കാര്‍സെഗയ്ക്ക് സമീപത്തായാണ് അപകടമുണ്ടായത്. കാന്‍കുനില്‍ നിന്ന് ടാബാസ്‌കോയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍ണമായും കത്തിനശിച്ച നിലയില്‍ മൃതദേഹങ്ങളുള്ളതിനാല്‍ തിരിച്ചറിയല്‍ നടപടികള്‍ പ്രയാസകരമാവുകയാണ്.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)