![](https://britishpathram.com/malayalamNews/101718-uni.jpg)
മാനന്തവാടി: വീണ്ടും കടുവാ പേടിയില്‍ ആണ് ഇപ്പോള്‍ വയനാട്. തലപ്പുഴ കമ്പിപാലം ജനവാസമേഖലയില്‍ ആണ് കടുവാ സാന്നിധ്യം. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനുള്ള നടപടി വനം വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറയും കടുവയെ പിടികൂടാനുളള കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദ്യം നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതിനുശേഷം മാത്രമേ കൂട് സ്ഥാപിക്കുകയുളളൂവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേപ്പാടി, പാടിവയല്‍ എന്നീ മേഖലകളില്‍ പുലിയുടെ സാന്നിദ്ധ്യം ഉളളതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. കര്‍ഷകരുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചുകൊന്നത്.
കഴിഞ്ഞ മാസം പഞ്ചാരക്കൊല്ലിയില്‍ കടുവ സ്ത്രീയെ കടിച്ച് കൊന്ന സംഭവത്തിനുപിന്നാലെ വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു നാട്ടുകാര്‍ സംഘടിപ്പിച്ചിരുന്നത്. കടുവയെ എത്രയും വേഗം പിടികൂടണമെന്നും കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വനം വകുപ്പ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ ചത്തനിലയില്‍ നരഭോജി കടുവയെ കണ്ടെത്തുകയായിരുന്നു.
More Latest News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/images/defnewsimage.jpg)
പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും
![](https://britishpathram.com/malayalamNews/thumb/101747-uni.jpg)
'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു
![](https://britishpathram.com/malayalamNews/thumb/101746-uni.jpg)
ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍
![](https://britishpathram.com/malayalamNews/thumb/101745-uni.jpg)
'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്
![](https://britishpathram.com/malayalamNews/thumb/101744-uni.jpg)