![](https://britishpathram.com/malayalamNews/101723.jpg)
സ്റ്റോക്ക് - ഓണ്‍ - ട്രെന്റ്: യശ്ശശരീരരായ ഉമ്മന്‍ ചാണ്ടി, പി റ്റി തോമസ് എന്നിവരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) പ്രഥമ 'ഓള്‍ യു കെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്' ശനിയാഴ്ച സ്റ്റോക്ക് - ഓണ്‍ - ട്രെന്റില്‍ വച്ച് നടക്കും. രാവിലെ 9 മണിക്ക് പാലക്കാട് നിയമസഭാ അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സ്റ്റോക്ക് - ഓണ്‍ - ട്രെന്റിലെ ഫെന്റണ്‍ മനോറിലുള്ള സെന്റ്. പീറ്റേഴ്‌സ് കോഫ് അക്കാദമിയില്‍ വച്ച് രാവിലെ 9 മണി മുതലാണ് മത്സരങ്ങള്‍. മെന്‍സ് ഇന്റര്‍മീടിയേറ്റ്, 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായി നടത്തപ്പെടുന്ന മത്സരങ്ങളില്‍ യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മറ്റുരയ്ക്കും.
രാഹുലിന് പുറമെ കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുകയും സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും.
സമ്മാനങ്ങള്‍
ഡബിള്‍സ് ഇന്റര്‍മീഡിയേറ്റ് വിഭാഗം:
ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ട്രോഫി + £301
£201+ ട്രോഫി
£101+ ട്രോഫി
40 വയസ്സിനു മുകളിലുള്ള വിഭാഗം:
പി റ്റി തോമസ് മെമ്മോറിയല്‍ ട്രോഫി + £201
£101+ ട്രോഫി
£75 + ട്രോഫി
£30 പൗണ്ട് ആണ് ടീമുകളുടെ രജിസ്‌ട്രേഷന്‍ ഫീസ്
ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി വിജീ കെ പി ചീഫ് കോര്‍ഡിനേറ്ററായി ഒരു സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷൈനു ക്ലെയര്‍ മാത്യൂസ്: +44 7872 514619
റോമി കുര്യാക്കോസ്: +44 7776646163
വിജീ കെ പി: +44 7429 590337
ജോഷി വര്‍ഗീസ്: +44 7728 324877
ബേബി ലൂക്കോസ്: +44 7903 885676
മത്സരങ്ങള്‍ നടക്കുന്ന വേദി:
St Peter's CofE Academy,
Fenton Manor,
Fenton,
Stoke-on-Trent,
Staffordshire ST4 2RR
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)