![](https://britishpathram.com/malayalamNews/101726-uni.jpg)
എമ്പുരാനിലെ ക്യാരക്ടറുടെ കുറിച്ചുള്ള ആദ്യത്തെ വിശേഷം പുറത്ത് മോഹന്‍ലാല്‍. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എമ്പുരാന്റെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ചിത്രത്തിലെ ശ്രീലേഖ എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ശിവദയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഷൂട്ടിംഗ് അനുഭവം ശിവദ പങ്കുവെയ്ക്കുന്നൊരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ക്യാരക്ടര്‍ നമ്പര്‍ 35 എന്ന ക്യാപ്ഷനോടുകൂടി പൃഥ്വിരാജ് ഈ വീഡിയോ പങ്കുവെച്ചു.
ചിത്രത്തില്‍ ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ് ശിവദക്ക്. എമ്പുരാന്‍ എന്ന സിനിമയിലെ 35-മത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇത്. വരും ?ദിവസങ്ങളില്‍ ചിത്രത്തിലെ 36 കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുമെന്ന് അറിയിച്ച് പൃഥ്വിരാജ് പങ്കുവെച്ച സോഷ്യല്‍മീഡിയ പോസ്റ്റും ശ്രദ്ധേയമായിരുന്നു. മാര്‍ച്ച് 27 ന് ആണ് 'എമ്പുരാന്‍' റിലീസ് ചെയ്യുന്നത്.
ആദ്യ ഭാഗമായ ലൂസിഫറിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)