18
MAR 2021
THURSDAY
1 GBP =107.36 INR
1 USD =86.85 INR
1 EUR =89.51 INR
breaking news : 'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു >>> ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ >>> 'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍ >>> 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം ആണെന്ന് ഉറപ്പിച്ച് പ്രേക്ഷകര്‍ >>> ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തി, നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി >>>
Home >> Channels
ഗോള്‍ഡന്‍ പട്ടുസാരിയണിഞ്ഞ് വളരെ ഗ്ലാമറസ്സായി സാരി ധരിച്ച് പാര്‍വതി കൃഷ്ണ, താരത്തിന്റെ ബീച്ച് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്വന്തം ലേഖകൻ

Story Dated: 2025-02-10

അവതാരകയായി മിനി സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച പാര്‍വതി കൃഷ്ണ പിന്നീട് നടിയായി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി. മലയാളം സീരിയലുകളിലും ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച് കയ്യടി നേടിയ താരം 2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. 2021ല്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്കില്‍ താരം അഭിനയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ബോള്‍ഡ് ഫോട്ടോഷൂട്ടുകളുടെ പേരില്‍ സൈബറിടങ്ങളില്‍ ചര്‍ച്ചാവിഷയമാണ് നടി. ഇപ്പോഴിതാ, താരത്തിന്റെ ഒരു ബീച്ച് ഫോട്ടോഷൂട്ടാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കിട്ട ഫോട്ടോ ഷൂട്ട് വീഡിയോയും ചിത്രങ്ങളും പെട്ടെന്ന് വൈറലായി. ഗ്ലാമര്‍ കൂടിയെന്നും ഹോട്ടാണെന്നും നിരവധി കമന്റുകളാണ് വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. ഗോള്‍ഡന്‍ പട്ടുസാരിയണിഞ്ഞ്, ഹോട്ട് ലുക്കിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. രേഷ്മയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ശിവയാണ് മേക്കപ്പും സ്‌റ്റൈലിംഗും ചെയ്തിരിക്കുന്നത്.

നേരത്തെ ക്രിസ്മസ് പശ്ചാത്തലത്തില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടില്‍ അശ്ലീല കമന്റുമായെത്തിയ ആള്‍ക്ക് പാര്‍വതി തക്ക മറുപടി നല്‍കിയിരുന്നു. ''പൊക്കിളിന് താഴെയായി ധരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ സെക്സി ആയേനെ'' എന്നായിരുന്നു കമന്റ്. അപ്പോള്‍ തന്നെ പാര്‍വതിയുടെ മറുപടിയുമെത്തി.'അത് നടക്കാന്‍ പോകുന്നില്ല'' എന്നായിരുന്നും പാര്‍വതി പറഞ്ഞത്.

2014ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍ എന്ന സിനിമയിലൂടെയാണ് പാര്‍വ്വതി അരങ്ങേറുന്നത്. പിന്നീട് ഈശ്വരന്‍ സാക്ഷിയായി, അമ്മമാനസം തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടി. ഹൃദയരാഗം, കുട്ടിക്കലവറ തുടങ്ങിയ പരിപാടികളുടെ അവതാരകയുമായിരുന്നു പാര്‍വ്വതി. കിടിലം എന്ന ഷോയുടെ അവതാരകയായി കയ്യടി നേടിയ പാര്‍വ്വതിയെ തേടി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. 2021ല്‍ മാലിക്കില്‍ അഭിനയിച്ചും പാര്‍വ്വതി ശ്രദ്ധ നേടിയിരുന്നു. കഠിന കഠോരമീ അണ്ഡകഡാഹം എന്ന ചിത്രത്തില്‍ നായികയായും അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഗര്‍ര്‍ര്‍.. തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

More Latest News

'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു

യൂട്യൂബ് ചാനലുമായി സജീവമാവാനുള്ള തീരുമാനത്തിലാണ് വീണ നായര്‍. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ വീഡിയോയുമായെത്തിയത്. ഇനി സജീവമായി വീഡിയോ ചെയ്യാനാണ് തീരുമാനം. ലൈവ് വീഡിയോയിലൂടെയായിരുന്നു വീണ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാന്‍ നല്ല ഹാപ്പിയായിരിക്കുന്നു, കണ്ടിട്ട് മനസിലാവുന്നില്ലേ എന്നും വീണ ചോദിച്ചിരുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വരുന്നുണ്ടെന്ന് നേരത്തെ വീണ പറഞ്ഞിരുന്നു. പല ചോദ്യങ്ങള്‍ക്കിടയില്‍ വീണയ്ക്ക് നേരെ വന്ന ചോദ്യമായിരുന്നു ആര്യയെ കുറിച്ച്. രണ്ട് പേരും ബിഗ്‌ബോസ് ഷോയില്‍ വന്നിരുന്നു. ഒപ്പം ബിഗ്‌ബോസിനെ കുറിച്ചും വീണ നായര്‍ പറയുന്നു. ആര്യയും മഞ്ജു ചേച്ചിയുമൊക്കെയായി ഇപ്പോഴും സൗഹൃദമുണ്ട്. എല്ലാവരും തിരക്കിലല്ലേ, ഇടയ്ക്ക് കാണാറുണ്ടെന്നും വീണ പറഞ്ഞിരുന്നു. മോശം കമന്റുകള്‍ കാണുമ്പോള്‍ വിഷമം വരാറുണ്ട്. പലതും നോക്കാറില്ല ഇപ്പോള്‍. ബിഗ് ബോസ് കഴിഞ്ഞ സമയത്തായിരുന്നു ഏറ്റവും അധികം മോശം കമന്റുകള്‍ വന്നത്. ഇതൊക്കെ പ്രൊഫഷന്റെ ഭാഗമല്ലേ, ഇന്‍ഡസ്ട്രിയില്‍ അല്ലാത്തവര്‍ക്കും മോശം കമന്റുകളൊക്കെ വരുന്നില്ലേ, അപ്പോള്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക കൂടുതലായിരിക്കും. ജീവിതത്തില്‍ കുറച്ചൂടെ ബോള്‍ഡായത് ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴായിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി വന്നു. ആ ഷോയില്‍ പങ്കെടുത്തത് കൊണ്ടാണ് കുറേക്കാലം കൂടി കുഴപ്പങ്ങളൊന്നുമില്ലാതെ പോയത്.  വീണ നായര്‍ എന്ന പേര് കുറേക്കൂടെ രജിസ്റ്ററായതും ആ ഷോയില്‍ പോയതോടെയായിരുന്നു. ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക് എന്നുമായിരുന്നു വീണ പറഞ്ഞത്.

ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികള്‍ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ഗീതു മോഹന്‍ദാസിനൊപ്പമാണ്. ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായ ടോക്‌സിക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്‌ഡേറ്റ് പുറത്തുവരികയാണ്. ടോക്‌സിക് പാന്‍ ഇന്ത്യ അല്ല പാന്‍ വേള്‍ഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആഗോള സ്വഭാവം ഉണ്ടെന്നും അതിനാലാണ് ഇംഗ്ലീഷില്‍ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യന്‍, അന്തര്‍ദേശീയ ഭാഷകളിലേക്കും ടോക്‌സിക് ഡബ്ബ് ചെയ്ത് പ്രദര്‍ശനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെ ബാനറില്‍ യാഷും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ നിര്‍മാണ ചെലവ് 200 കോടിയാണെന്നാണ് നേരത്തെ കോയ്‌മോയ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ചെലവ് ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല്പത് ശതമാനമാണ് നിര്‍മാണ ചെലവ് വര്‍ദ്ധിപ്പിച്ചത്. ജനുവരി 8ന് ടോക്‌സിക്കിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ടീസറില്‍ യാഷ് സ്ത്രീകളും എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ ആയിട്ടാണ് ടോക്‌സിക് ഒരുങ്ങുന്നത്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍

മുബൈയില്‍ കഴിഞ്ഞ മാസമായിരുന്നു ബോളിവുഡിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ഒരു സുപ്രഭാതത്തില്‍ നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരിലും ഞെട്ടലുണ്ടാക്കിയിരുന്നു. ജനുവരി 16ന് ആയിരുന്നു ആ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആ സംഭവത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉണ്ടായത്. കരീന എന്തുകൊണ്ട് വാഹനം ഓടിച്ച് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചില്ല എന്ന് മുതലായിരുന്നു ചോദ്യങ്ങള്‍. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം സെയ്ഫ് തന്നെ മറുപടിയുമായി എത്തുകയാണ്. ഡല്‍ഹി ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സെയ്ഫ് സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞത്. അന്ന് വീട്ടിലേക്ക് കടന്ന മോഷ്ടാവ് സെയ്ഫിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്നും നടന്‍ വെളിപ്പെടുത്തി. ഗുരുതരമായ പരിക്കുകളോടെ ഒരു ഓട്ടോയില്‍ ലീലാവതി ആശുപത്രിയില്‍ എത്തിച്ചത് മകന്‍ തൈമൂറാണെന്നും സെയ്ഫ് വ്യക്തമാക്കി. ജെഹിന്റെ മുറിക്കുള്ളില്‍ അക്രമിയോട് എങ്ങനെ പോരാടിയെന്ന് സെയ്ഫ് ഓര്‍ത്തു. സെയ്ഫിനെ കുത്തിയ ശേഷം അക്രമി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുടുംബം പെട്ടെന്ന് ഫ്ലാറ്റിന് താഴെ എത്തി. അപ്പോഴാണ് തൈമൂര്‍ പിതാവിന് വലിയ രീതിയില്‍ കുത്ത് ഏറ്റെന്നു മനസിലാക്കിയത്. കുത്തിന്റെ തീവ്രത അപ്പോഴാണ് കുടുംബത്തിന് മനസിലായത്. ഭാര്യ കരീന കപൂറുമായുള്ള സംഭാഷണം അനുസ്മരിച്ചു കൊണ്ട് ആക്രമണത്തെ തുടര്‍ന്നുണ്ടായ നിമിഷങ്ങള്‍ സെയ്ഫ് വിവരിച്ചു. ''കരീന ഭ്രാന്തമായി എല്ലാവരെയും ഫോണില്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് ആരും ഫോണ്‍ എടുത്തില്ല, കടുത്ത വേദനയിലായിരുന്നു ഞാന്‍. എനിക്ക് ഒന്നുമില്ല എനിക്കൊന്നും പറ്റില്ല, അതേ സമയം എന്റെ രക്തം പോകുന്നത് കണ്ട് അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു, ഇല്ലയെന്ന് ഞാന്‍ മറുപടി നല്‍കി. പെട്ടെന്ന് ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ വീട്ടില്‍ ഡ്രൈവര്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. ആരും എത്താവുന്ന ദൂരത്തിലും ആയിരുന്നില്ല. അതിനാലാണ് ഓട്ടോ വിളിച്ച് പോയത്''. അതേ സമയം തൈമൂറും ഹരി എന്ന വ്യക്തിയുമാണ് ഒപ്പം വന്നത്. ആശുപത്രിയിലെത്തി എമര്‍ജന്‍സിയിലേക്ക് നടന്നാണ് പോയതെന്നും. താന്‍ സെയ്ഫ് അലി ഖാനാണെന്ന് മനസിലാക്കുവാന്‍ ആശുപത്രി അധികൃതര്‍ക്ക് നിമിഷങ്ങള്‍ എടുത്തുവെന്നും സെയ്ഫ് പറയുന്നു. തനിക്ക് വേഗം സുഖപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച സെയ്ഫ് വിവാദങ്ങള്‍ ഉണ്ടാക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കി. നടന് വളരെ വേഗത്തില്‍ ഇന്‍ഷുറന്‍സ് തുക നല്‍കിയതും ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു, പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം ആണെന്ന് ഉറപ്പിച്ച് പ്രേക്ഷകര്‍

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രയ്‌ലര്‍ റിലീസായി.കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്‌റഫ് നിര്‍വഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. തിയേറ്ററിലും ഓ.റ്റി.യിലും പ്രേക്ഷകപ്രീതി നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാരിയര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജേക്ക്‌സ് ബിജോയ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍: രാഹുല്‍ സി പിള്ള . ചീഫ് അസോ. ഡയറക്ടര്‍ ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസ്യേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, റിയ ജോഗി, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍: ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട് ഡയറക്ടര്‍ രാജേഷ് മേനോന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ് നിദാദ് കെ എന്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ബഹ്‌റൈനില്‍ നിരോധനം ഏര്‍പ്പെടുത്തി, നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായ നടപടി

മനാമ: ബഹ്‌റൈനിലെ നിരത്തുകളില്‍ ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിരോധനം. പ്രധാന റോഡുകളിലും അടിയന്തര പാതകളിലും കാറുകള്‍, ട്രക്കുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം മരണങ്ങള്‍ക്ക് കാരണമാകുകയും വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് പല ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്. യാത്രക്കാര്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നടപ്പാതകളിലൂടെ വേഗത കുറച്ച് യാത്ര ചെയ്യാനും പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റുമായാണ്. ഇത് പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോള്‍ അപകട സാധ്യത കൂടുന്നു. പുതിയ നിയമം ലംഘിക്കുന്നവരുടെ സ്‌കൂട്ടറുകള്‍ കണ്ടുകെട്ടുമെന്നും കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.

Other News in this category

  • 'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു
  • ചട്ടയും മുണ്ടും ധരിച്ച അമ്മൂമ്മയെ സ്നേഹപൂര്‍വം കൈകളിലെടുത്ത് വീട്ടിലേക്കു കയറുന്ന ഉപ്പും മുളകും താരം, ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി സ്മിനുവിന്റെ വീഡിയോ
  • 'എനിക്ക് ഒന്നും തോന്നാറില്ല, എന്നാല്‍ തങ്കച്ചന്‍ ചേട്ടന്‍ അങ്ങനെയല്ല, ചേട്ടന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല വിഷമമുണ്ട്' മോശം വാര്‍ത്തകള്‍ക്കെതിരെ അനുമോള്‍
  • ഇത് മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി അല്ലേ? നികിത രാേജഷിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് മഞ്ഞുരുകും കാലം പരമ്പരയുടെ പഴയ ആരാധകര്‍
  • ഇത് കറുത്തമുത്ത് പരമ്പരയിലെ ബാലമോള്‍ അല്ലേ? വലിയ കുട്ടിയായല്ലോ എന്ന് അക്ഷര കിഷോറിന്റെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകര്‍
  • ജാന്മണിയും പ്രണയത്തിലാണോ? ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി ബിഗ്‌ബോസ് താരവും മോഡലുമായ അഭിഷേക്, ആരാധകരുടെ ആ സംശയത്തിന് ഉത്തരമായി
  • 'മലബാര്‍ ഭാഗത്തു നിന്നുള്ള ചില ഇന്‍ഫ്ളുവെന്‍സേഴ്സിനെ കാണുമ്പോള്‍ എനിക്ക് ദേഷ്യം വരും' ബിഗ്‌ബോസ് താരം റിയാസിന്റെ പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനം
  • ഭര്‍ത്താവുമായി ഔദ്യോഗികമായി പിരിഞ്ഞ് സീരിയല്‍ ബിഗ്‌ബോസ് താരം വീണ നായര്‍, വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍
  • 'എന്റെ പങ്കാളിക്ക് മാത്രമേ എന്റെ സര്‍ജറിയുടെ കാര്യത്തില്‍ ഒരു ആശങ്കയുടെ ആവശ്യമുള്ളൂ, വിവാഹം ഉടനുണ്ടായേക്കും' അറിയിച്ചചച ബിഗ്‌ബോസ് താരം നാദിറ
  • 'രണ്ട് പേരും കൂടി വിദേശത്ത് പോയി ഡിംഗോള്‍ഫിയാണെന്ന്' കമന്റ്, ഗബ്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച ജാസ്മിന് ലഭിച്ച മോശം കമന്റിന് അടിപൊളി മറുപടി നല്‍കി ജാസ്മിന്‍
  • Most Read

    British Pathram Recommends