![](https://britishpathram.com/malayalamNews/101728-uni.jpg)
മധ്യപ്രദേശ്: വിവാഹ ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു. മധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് കുഴഞ്ഞു വീണ് മരിച്ചത്.
മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയാണ് മരിച്ചത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യവേ ആണ് മരണം. യുവതി വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
യുവതി വേദിയില്‍ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവാഹത്തിനായി ഇന്‍ഡോറില്‍ നിന്നെത്തിയ പരിണീത ജയില്‍ എന്ന യുവതിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അടുത്ത ബന്ധുവിന്റെ കല്ല്യാണം കൂടാനായി യുവതി ഇന്‍ഡോറില്‍ നിന്ന് വിധിഷയിലെത്തിയത്. വിവാഹ തലേ ദിവസം നടന്ന പരിപാടിയില്‍ യുവതി നൃത്തം ചെയ്യാനായി വേദിയില്‍ കയറുകയായിരുന്നു. നൃത്തത്തിനിടയില്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതി സെക്കന്റുകള്‍ക്കിടിയില്‍ മുന്നിലേക്ക് വീഴുകയായിരുന്നു. പിന്നാലെ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
യുവതി വേദിയില്‍ കയറി നൃത്തം ചെയ്തു. ഇതിനിടെയാണ് പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും സെക്കന്റുകള്‍ക്കുള്ളില്‍ മുഖം കുത്തി വീഴുകയും ചെയ്യുന്നത്. നൃത്തം നിരവധിപ്പേര്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവതി മരിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയാഘാതമാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
More Latest News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/images/defnewsimage.jpg)
പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും
![](https://britishpathram.com/malayalamNews/thumb/101747-uni.jpg)
'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു
![](https://britishpathram.com/malayalamNews/thumb/101746-uni.jpg)
ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍
![](https://britishpathram.com/malayalamNews/thumb/101745-uni.jpg)
'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്
![](https://britishpathram.com/malayalamNews/thumb/101744-uni.jpg)