![](https://britishpathram.com/malayalamNews/101731-uni.jpg)
മൃഗശാല സന്ദര്‍ശിക്കാനെത്തിയ കുട്ടിയുടെ ഷര്‍ട്ടില്‍ പിടുത്തമിട്ട് കടുവ. ഈ കൊച്ചു കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ധാരാളം പേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. കടുവയുടെ കൂടിന് പുറത്ത് നില്‍ക്കുന്ന കുട്ടിയുടെ ഷര്‍ട്ടില്‍ കടുവ കടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കടുവ വിടാതെ കുട്ടിയുടെ ഷര്‍ട്ട് കടിച്ചു വലിക്കുകയാണ്. കുട്ടിക്കാണെങ്കില്‍ അത്ര പേടിയും കാണാനില്ല. കുട്ടിയുടെ ആശങ്ക മറ്റൊന്നാണ് എന്ന് തോന്നുന്നു. അവന്‍ കടുവയോട് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഷര്‍ട്ടില്‍ നിന്നും വിടൂ എന്നാണ് അവന്‍ കടുവയോട് പറയുന്നത്. അതിനുള്ള കാരണവും പറയുന്നുണ്ട്. ഇല്ലെങ്കില്‍ അമ്മ തന്നെ വഴക്ക് പറയും എന്നാണ് കുട്ടി പറയുന്നത്. കുട്ടി കടുവയോട് പറയുന്നത് ഇങ്ങനെയാണ്, 'എന്റെ കുപ്പായത്തില്‍ നിന്നും വിടൂ പ്ലീസ്, ഇല്ലെങ്കില്‍ അമ്മ വഴക്ക് പറയും...' ഇത് തന്നെ കുട്ടി ആവര്‍ത്തിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലര്‍ വീഡിയോ ക്യൂട്ട് ആണ് എന്ന് പറഞ്ഞു. എന്നാല്‍, മറ്റ് ചിലര്‍ ഈ വീഡിയോ പകര്‍ത്തിയ ആളെ വിമര്‍ശിക്കുകയാണ് ചെയ്തത്. കുട്ടിയെ കടുവയുടെ പിടിയില്‍ നിന്നും മോചിപ്പിക്കുന്നതിന് പകരം വീഡിയോ പകര്‍ത്തുകയാണോ ചെയ്യേണ്ടത് എന്നായിരുന്നു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)