![](https://britishpathram.com/malayalamNews/101733-uni.jpg)
എന്തെങ്കിലും ഒന്നിനെ വളര്‍ത്താനും അതിനെ പരിപാലിക്കാനും നമുക്ക് ഇഷ്ടമുണ്ടാകും. അതിന് വേണ്ടി പല കാര്യങ്ങളും ചെയ്യാനും നമുക്ക് ഇഷ്ടടമുണ്ടാകും. പക്ഷെ ചെയ്യുന്നതില്‍ എന്തെങ്കിലും മണ്ടത്തരം സംഭവിച്ചാലോ?
ഇതാ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൌവില്‍ നിന്നുള്ള യാങിന്‍ എന്ന യുവതിക്കാണ് ഇവിടെ അബദ്ധം പറ്റിയത്. ഇവര്‍ക്ക് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് വളര്‍ത്താന്‍ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, ആ ആഗ്രഹം ഇത്രയും വലിയൊരു ദുരന്തത്തിലാണ് തന്നെ എത്തിക്കുകയായെന്ന് യാങ് ഒരിക്കലും കരുതിയിരിക്കില്ല.
ജനുവരിയിലാണ് യാങ്, ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളെ വരിയിച്ച് എടുത്തതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചൂട് ലഭിക്കാനായി വലിയ ചൂടുള്ള ബള്‍ബിന് താഴെ ടൌവലില്‍ പൊതിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെവച്ചു.
ഏതാണ്ട് ഒരു അരമണിക്കൂറ് കഴിഞ്ഞ് കാണും എന്തോ മാംസം കരിയുന്ന മണം യാങിന്റെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോള്‍, കോഴിക്കുഞ്ഞിനെ പൊതിഞ്ഞ ടൌവല്‍കത്തിയിരിക്കുന്നു. ഉള്ളില്‍ റോസ്റ്റ് ചെയ്തത് പോലെ കോഴികുഞ്ഞ് കരിഞ്ഞിരിക്കുന്നു. കോഴിക്കുഞ്ഞിന്റെ മരണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് യാങ് പറയുന്നു. ഒപ്പം ഇനിയും മുട്ട വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് പ്രയച്ഛിത്തം ചെയ്യുമെന്നും.
ടെക്‌സാസിലെ സെഗ്വിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ മാസം ഹീറ്റ് ലാമ്പുകള്‍ സൃഷ്ടിച്ച മൂന്നോളം പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്തത്. ടെക്‌സസിലെ കനത്ത മഞ്ഞില്‍ ഹീറ്റ് ലാമ്പുകള്‍ കത്തിച്ച് വച്ചതിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ മൂന്നിടത്താണ് തീ പടര്‍ന്നത്. നിരവധി മൃഗങ്ങളും കെട്ടിടങ്ങളും ഈ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യത്തെ സംഭവം ഒരു കോഴി ഫാമില്‍ കത്തിച്ച് വച്ച ഹീറ്റ് ലാമ്പില്‍ നിന്നും തീ പടര്‍ന്ന് ഫാം അടക്കം കത്തിപ്പോയതായിരുന്നു.
More Latest News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/images/defnewsimage.jpg)
പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം വിപുലമായ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും, 22ാം തീയതി ശനിയാഴ്ച വിപുലമായ ചടങ്ങുകളോടെ നടക്കും
![](https://britishpathram.com/malayalamNews/thumb/101747-uni.jpg)
'ബിഗ് ബോസില്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ച് ചിലര്‍ക്ക് ഇഷ്ടക്കേടുണ്ട്. എന്നോട് ഇഷ്ടമില്ലാത്തവരോടും ഇഷ്ടമാണ് എനിക്ക്' വീണ നായര്‍ പറയുന്നു
![](https://britishpathram.com/malayalamNews/thumb/101746-uni.jpg)
ഇതാ ടോക്‌സിക്കിന്റെ പുതിയ അപ്‌ഡേഷന്‍, കന്നഡയ്ക്ക് പുറമെ ചിത്രം ഇംഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍
![](https://britishpathram.com/malayalamNews/thumb/101745-uni.jpg)
'അപ്പയ്ക്ക് എന്തെങ്കിലും പറ്റുമോ എന്ന് തൈമൂര്‍ ചോദിച്ചു', തന്നെ രക്ഷിക്കുന്നതില്‍ മക്കളായ ജെയും തൈമൂറും നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നടന്‍ സെയ്ഫ് അലി ഖാന്
![](https://britishpathram.com/malayalamNews/thumb/101744-uni.jpg)