![](https://britishpathram.com/malayalamNews/101742-uni.jpg)
മനാമ: ബഹ്‌റൈനിലെ നിരത്തുകളില്‍ ലൈസന്‍സില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിരോധനം. പ്രധാന റോഡുകളിലും അടിയന്തര പാതകളിലും കാറുകള്‍, ട്രക്കുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്ന പ്രദേശങ്ങളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം മരണങ്ങള്‍ക്ക് കാരണമാകുകയും വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാ യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അനിയന്ത്രിതമായ സ്‌കൂട്ടര്‍ ഉപയോഗം പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ന് പല ആകൃതിയിലും വലിപ്പത്തിലും ലഭ്യമാണ്. യാത്രക്കാര്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നത് നടപ്പാതകളിലൂടെ വേഗത കുറച്ച് യാത്ര ചെയ്യാനും പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റുമായാണ്. ഇത് പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോള്‍ അപകട സാധ്യത കൂടുന്നു.
പുതിയ നിയമം ലംഘിക്കുന്നവരുടെ സ്‌കൂട്ടറുകള്‍ കണ്ടുകെട്ടുമെന്നും കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)