![](https://britishpathram.com/malayalamNews/101750-uni.jpg)
ഒരു സ്ത്രീ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കാര്യം എല്ലാവരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. രണ്ടുവര്‍ഷമായി താന്‍ ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ചത് ആണ് സ്ത്രീ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചുപോയ തന്റെ ഭര്‍ത്താവ് അവസാനമായി പാചകം ചെയ്ത കറിയാണ് അവര്‍ ഇപ്പോള്‍ വീണ്ടും കഴിച്ചത് എന്ന് കേട്ടപ്പോള്‍ സോഷ്യല്‍ മീഡിയയുടെ തന്നെ കണ്ണ് നിറഞ്ഞു പോയി.
സബ്രീന (@sabfortony) എന്ന സ്ത്രീയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഭര്‍ത്താവ് അവസാനമായി തനിക്കായി പാചകം ചെയ്ത കറി കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഭര്‍ത്താവിന്റെ മരണശേഷം അതില്‍ ഒരു ഭാഗം താന്‍ എന്നെന്നേക്കുമായി കാത്തുസൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വീഡിയോയില്‍ സബ്രീന പറയുന്നത്.
തന്റെ ഭര്‍ത്താവ് ടോണി മരിച്ച ദിവസം തനിക്കായി തയ്യാറാക്കി തന്ന ജപ്പാനീസ് കറിയാണ് ഇതെന്നും അവര്‍ പറയുന്നു. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം തന്നെ തളര്‍ത്തി എന്നും പക്ഷേ ആ ഓര്‍മ്മകള്‍ എന്നും കൂടെയുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്തതെന്നും ആണ് ഇവര്‍ പറയുന്നത്.
ഏറെ വൈകാരികമായാണ് വീഡിയോയോട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്. ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ എന്നെന്നും അവരോടൊപ്പം ഉണ്ടായിരിക്കട്ടെ എന്ന് വീഡിയോ കണ്ട നിരവധി പേര്‍ ആശംസിച്ചു. അതേസമയം ചിലര്‍ ഇത്രയും കാലത്തിന് ശേഷം ഇത് കഴിക്കാമോ എന്നും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 5.5 ദശലക്ഷം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/malayalamNews/thumb/101748.jpg)