![](https://britishpathram.com/malayalamNews/101751-uni.jpg)
പൊതുവെ ശല്യക്കാരാണ് കുരങ്ങന്മാര്‍. വഴിയേ നടന്നു പോകുന്നവരുടെ കൈയ്യിലിരിക്കുന്ന എല്ലാ സാധനങ്ങളും തട്ടിപ്പറിക്കാന്‍ മിടുക്കന്മാരാണ് ഇവര്‍. ഇത്തരത്തില്‍ ഒരു കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം ഒന്നാകെ ഇരുട്ടിലാവുകയായിരുന്നു.
ശ്രീലങ്കയിലെ ഒരു കുരങ്ങന്‍ കാരണം ചെറിയ പണിയല്ല അവര്‍ക്ക് കിട്ടിയത്. ഏകദേശം ഒരു ദിവസം മൊത്തം വൈദ്യുതി ഇല്ലാതെയാവാനാണ് ഒരു കുരങ്ങന്‍ കാരണമായിത്തീര്‍ന്നത്.
ശ്രീലങ്കയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ നുഴഞ്ഞുകയറിയ ഒരു കുരങ്ങനാണ് ഞായറാഴ്ച ഇവിടമുടനീളം വൈദ്യുതി ഇല്ലാതെയാക്കി കളഞ്ഞത് എന്നാണ് അധികൃതര്‍ പറയുന്നത്. രാവിലെ 11.30 ഓടു കൂടിയാണ് കുരങ്ങന്‍ ഇതിനകത്ത് കയറുന്നതും വൈദ്യുതി പോകാന്‍ കാരണമായിത്തീരുന്നതും. ഒരു കുരങ്ങന്‍ ഞങ്ങളുടെ ഗ്രിഡ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി. ഇത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതാണ് വൈദ്യുതി പോകാന്‍ കാരണമായി തീര്‍ന്നത് എന്നും ഊര്‍ജ്ജ മന്ത്രി കുമാര ജയക്കൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനിലാണ് കുരങ്ങന്‍ കയറിയത്. രാവിലെ 11.30 -ന് പോയ വൈദ്യുതി എല്ലാ പ്രശ്‌നവും പരിഹരിച്ച് തിരികെ വന്നത് വൈകുന്നേരം ആറ് മണിക്കാണത്രെ. വൈദ്യുതി മുടങ്ങി കുറച്ചുനേരത്തേക്ക് ഇവിടെ ജലവിതരണം മുടങ്ങാനും കാരണമായി തീര്‍ന്നിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2022 -ലെ വേനല്‍ക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ മാസങ്ങളോളം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/malayalamNews/thumb/101748.jpg)