![](https://britishpathram.com/malayalamNews/101754-uni.jpg)
കടുത്തുരുത്തി: ഡോ. വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ നാളെ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലര്‍ച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം. കേസില്‍ 131 സാക്ഷികളാണ് ഉള്ളത്. ഇതില്‍ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്.
പ്രതി സന്ദീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സന്ദീപിന്റെ മാനസിക നില പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ മാനസിക നില പരിശോധന നടത്തിയിരുന്നു. മാനസിക നിലയില്‍ തകരാറില്ല എന്നാണ് കോടതിക്കു ലഭിച്ചിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.
മകളുടെ മരണത്തിന് കാരണം പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ് എന്നാണ് മാതാപിതാക്കളുടെ ആരോപണം. പൊലീസിന്റെ വീഴ്ചയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.
More Latest News
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച കവട്രിയില്‍; ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ ചടങ്ങുകള്‍
![](https://britishpathram.com/malayalamNews/thumb/101748.jpg)