![](https://britishpathram.com/malayalamNews/101758-uni.jpg)
യുകെയുടെ ചുവടുപിടിച്ച് വയോധികർക്കും രോഗികൾക്കും അഗതികൾക്കുമൊക്കെ താമസിക്കാനുള്ള കെയർ ഹോമുകൾ നിർമ്മിക്കുക കേരളത്തിലും ഇപ്പോൾ പലരുമൊരു ബിസിനസ്സാക്കി മാറ്റിയിട്ടുണ്ട്. സമ്പന്നർക്കും ഇടത്തരക്കാർക്കും താമസിക്കാനുള്ള കെയർ ഹോമുകളാണ് ഈവിധത്തിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നത്. എന്നാൽ ഇവയിൽ പലതും അന്തേവാസികളിൽ നിന്നും പണംവാങ്ങുക മാത്രം ലക്ഷ്യമിട്ടുള്ളതാകുമ്പോൾ, തട്ടിയെടുത്ത കോടികളുമായി ഒരു സുപ്രഭാതത്തിൽ ഉടമകൾ നാടുവിടുന്നു. അതോടെ അന്തേവാസികൾ പലരും തീരാദുരിതത്തിലുമായി മാറും. തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്നുപേരിട്ട വയോജന കേന്ദ്രത്തിൽ, ഈവിധത്തിൽ തട്ടിപ്പിനിരയായ വൃദ്ധരും രോഗികളും ദുരിത ജീവിതത്തിൽ കഴിയുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൻഷൻ കിട്ടിയ പണവും വീടും സ്ഥലവും വിറ്റുകിട്ടിയ പണവും ആയുസ്സിൻറെ നല്ലകാലം വിദേശത്ത് ജോലിചെയ്‌ത് സമ്പാദിച്ച പണവുമെല്ലാം ജീവിത സായന്തനത്തിലെ സന്തോഷ ജീവിതത്തിനായി നടത്തിപ്പുകാർക്ക് നൽകിയവരാണ് ഇപ്പോൾ കണ്ണീരുപൊഴിക്കുന്നത്. സമ്പന്നർക്കും അതിസമ്പന്നർക്കുമായി ഫൈഫ് സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങളോടെയാണ് കേരളത്തിലെ കെയർ ഹോമുകൾ പലതും ഇപ്പോൾ കെട്ടിപ്പടുക്കുന്നത്. വ്യായാമ വിനോദകേന്ദ്രങ്ങളും മുന്തിയ ഭക്ഷണവും പാർക്കും നീന്തൽ കുളവുമെല്ലാം ഇത്തരം കേന്ദ്രങ്ങളിലുണ്ടാകും. ലക്ഷങ്ങളും കോടികളും മുടക്കി ഈ ഫൈഫ് സ്റ്റാർ വയോജന കേന്ദ്രങ്ങളിൽ താമസിക്കാൻ എത്തുന്നവർ അതിസമ്പന്നരും ഉയർന്ന സർക്കാർ ജോലിക്കാരും പ്രവാസികളുടെ മാതാപിതാക്കളും ഒക്കെയാണ്. ഭൂരിഭാഗം പേരുടെയും മക്കളും മരുമക്കളുമൊക്കെ യു.എസിലും യുകെയിലുമൊക്കെ ആയിരിക്കുകയും ചെയ്യും. വൃദ്ധരായ മാതാപിതാക്കളെ ശല്യമൊഴിവാക്കാനായി ഇത്തരം കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. എന്നാൽ തൊടുപുഴയിലേത് സാധാരണക്കാർക്കും ഇടത്തരക്കാർക്കും വേണ്ടിയുള്ള വൃദ്ധസദനം ആയിരുന്നു. മുൻകൂറായി നൽകിയ പണവുമായി ഉടമ മുങ്ങിയതോടെ ഭക്ഷണവും മരുന്നും മുടങ്ങിയ സ്ഥിതിയിലാണ് തൊടുപുഴ മുതലക്കോടത്തെ ഈ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ് വാർദ്ധക്യകാല പരിചരണത്തിനായി ഇവർ തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്ന വൃദ്ധസദന നടത്തിപ്പുകാർക്ക് നൽകിയത്. ചികിത്സയും ഭക്ഷണവുമടക്കം മരണംവരെ എല്ലാ സൗകര്യങ്ങളും നൽകുമെന്നായിരുന്നു വാഗ്‌ദാനം. ജീവിത സായാഹ്നത്തിൽ കൂട്ടിനൊരാളില്ലാത്താവർക്ക് മെച്ചപ്പെട്ട താമസവും പരിചരണവും ചികിത്സയുമൊക്കെ കിട്ടുമെന്ന പരസ്യവാചകങ്ങളിൽ വിശ്വസിച്ചാണ് അന്തേവാസികളിൽ പലരും മുതലക്കോടത്തെ വൃദ്ധ സദനത്തിലെത്തിയത്. ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവനെടുത്ത് നടത്തിപ്പുകാരന് നൽകിയെന്ന് അന്തേവാസിയായ കൊച്ചഗസ്തി പറഞ്ഞു. വൃദ്ധസദനത്തിലെത്തിയ ആദ്യനാളുകളിൽ വലിയ കുഴപ്പമില്ലായിരുന്നെങ്കിലും പതുക്കെ പ്രശ്നങ്ങൾ തുടങ്ങി. മാനസിക വെല്ലുവിളി നേരിടുന്നവരടക്കം ഏഴ് അന്തേവാസികളാണ് ഇവിടെയുള്ളത്. ഇവരെ പരിചരിക്കാനായി ആകെ ഒരു ജീവനക്കാരി മാത്രമാണുള്ളത്. അടച്ചുറപ്പുളള ചുറ്റുമതിലോ സെക്യൂരിറ്റി ജീവനക്കാരനോ ഇവിടെയില്ല. കയ്യിലുളള പണം മുടക്കി പ്രായമായ അന്തേവാസികൾ തന്നെ വല്ലതുമൊക്കെ പാകം ചെയ്ത് കഴിക്കും. അധികം വൈകാതെ നടത്തിപ്പുകാരനും തൊടുപുഴ സ്വദേശിയുമായ ജീവൻ തോമസ് വിദേശത്തേക്ക് കടന്നതോടെ ചികിത്സയും പരിചരണവുമൊക്കെ മുടങ്ങി. പലതവണായി ജീവൻ വാങ്ങിയ 11 ലക്ഷം രൂപയെങ്കിലും തിരികെ കിട്ടിയാൽ മതിയെന്നാണ് കൊച്ചഗസ്തി ഇപ്പോൾ പറയുന്നത്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ല. ഉടമയ്ക്ക് നാടുവിടാനുള്ള സൗകര്യം ചെയ്‌തുകൊടുക്കുകയാണ് പോലീസുകാർ നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. രജിസ്‌ട്രേഷൻ പോലുമില്ലാതെയാണ് പണം പിരിക്കുകയും സ്ഥാപനം നടത്തുകയും ചെയ്‌തതെന്നതും ഏറെ ഗൗരവമുള്ള കുറ്റമാണ്. എന്നാൽ പോലീസും അധികൃതരും നിസ്സംഗത പാലിക്കുന്നു. അയർലാൻഡിലേക്ക് പോയെന്നാണ് ഉടമ ജീവൻ തോമസ് പറയുന്നത്. ഇയാളുടെ ഭാര്യ അവിടെ നഴ്‌സാണെന്നും കെയർ ഹോമിൽ കെയററായി ജോലിചെയ്യുകയാണെന്നും പറയുന്നു.
More Latest News
ഡോ. വന്ദന ദാസ് കൊലപാതക കേസ്: വിചാരണ നടപടികള്‍ നാളെ ആരംഭിക്കും, ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് നാളെ ആരംഭിക്കുന്നത്
![](https://britishpathram.com/malayalamNews/thumb/101754-uni.jpg)
വയനാട് നൂല്‍പ്പുഴ ഉന്നതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി; സുരക്ഷിത
![](https://britishpathram.com/malayalamNews/thumb/101753.jpg)
പേ വിഷബാധ ഏറ്റ് ചികിത്സയില്‍ ആയിരുന്ന ഒന്‍പത് വയസ്സുകാരന്‍ മരിച്ചു, രണ്ട് മാസം മുന്‍പ് നായ ആക്രമിച്ച കുട്ടിയാണ് മരിച്ചത്
![](https://britishpathram.com/malayalamNews/thumb/101752-uni.jpg)
സൗത്ത് കൊളംബോയിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ് സ്റ്റേഷനില്‍ കുരങ്ങന്‍ കയറി, കുരങ്ങിന്റെ കൈയ്യിലിരുപ്പ് കാരണം രാജ്യമാകെ ഇരുട്ടിലായത് മണിക്കൂറുകളോളം
![](https://britishpathram.com/malayalamNews/thumb/101751-uni.jpg)
രണ്ടുവര്‍ഷമായി ഫ്രീസ് ചെയ്ത് കാത്തു സൂക്ഷിച്ച ഭക്ഷണം കഴിച്ച് യുവതി, കാരണം പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞ് സോഷ്യല്‍ മീഡിയ
![](https://britishpathram.com/malayalamNews/thumb/101750-uni.jpg)