
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥികളളായിരുന്നു ജാസ്മിന്‍ ജാഫറും ഗബ്രിയേല്‍ ജോസും. ഹൗസിനുള്ളില്‍ വെച്ച് ഇരുവരും ഉറ്റസുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ ഇവര്‍ ഒരുപാട് വിമര്‍ശനങ്ങളും കേട്ടിരുന്നു. എന്നാല്‍, ഷോയ്ക്കു ശേഷവും ഇവര്‍ ഈ സൗഹൃദം തുടരുകയാണ് ഉണ്ടായത്. ജാസ്മിന്റേയും ഗബ്രിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം ഇരുവരും ഒരുമിച്ച് ഉണ്ടാകാറുമുണ്ട്.
ഇപ്പോള്‍ ഗബ്രിയുടെ പിറന്നാള്‍ ദിനത്തില്‍ ജാസ്മിന്‍ വലിയൊരു സര്‍പ്രൈസ് നല്‍കിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ജാസ്മിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സായ് കൃഷ്ണ, സിജോ ജോണ്‍, അഭിഷേക് ശ്രീകുമാര്‍, നന്ദന, സിബിന്‍ തുടങ്ങി ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളില്‍ ചിലരും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കൂടാതെ വാച്ച്, ഗൂച്ചിയുടെ സണ്‍ഗ്ലാസ്, പ്ലേസ്റ്റേഷന്‍ 5 തുടങ്ങി നിരവധി ഗിഫ്റ്റുകളും ജാസ്മിന്‍ ഗബ്രിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് വീഡിയോയില്‍ കാണാം. പലപ്പോഴായി ജാസ്മിനോട് സംസാരിച്ചിട്ടുള്ള കാര്യങ്ങളാണ് തനിക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്നും ഗബ്രി പറഞ്ഞു. ''ഒരാളെ പരിചയപ്പെടാന്‍ പറ്റുന്നതും, അയാള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതും നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലുമൊക്കെ കൈപിടിച്ച് നില്‍ക്കുന്നതും നമ്മുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുകയെന്നതൊക്കെ വലിയ ഭാഗ്യമാണ്. ഇതില്‍ കൂടുതലൊന്നും കിട്ടാനില്ല. ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഡിഫൈന്‍ ചെയ്യാന്‍ കുറേ പേര്‍ കുറേക്കാലം നടന്നതാണ്. പക്ഷെ ആ ബന്ധം ഡിഫൈന്‍ ചെയ്യേണ്ട ആവശ്യമില്ല. അത് വളരെ സ്‌പെഷ്യലാണ്. ജാസ്മിനോട് എന്നും കടപ്പെട്ടിരിക്കും'', ഗബ്രി കൂട്ടിച്ചേര്‍ത്തു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
