![](https://britishpathram.com/malayalamNews/101769-uni.jpg)
ജപ്പാനില്‍ നിന്നുള്ള 36 -കാരനായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സറായ റ്യൂത വതനാബെക്ക് മൂന്ന് ഭാര്യമാരുണ്ട്. ഇയാള്‍ ഒരു മാസത്തില്‍ 70,000 രൂപ ചെലവഴിക്കുന്നുണ്ടത്രേ, എന്നാല്‍ വീട്ടുചെലവ് മൊത്തം വഹിക്കുന്നത് തന്റെ മൂന്ന് ഭാര്യമാരും ചേര്‍ന്നാണ് എന്നാണ് വതനാബെ പറയുന്നത്. എന്ന് മാത്രമല്ല ഇയാളുടെ ആഗ്രഹം തനിക്ക് 54 കുട്ടികളുടെ പിതാവാകണം എന്നാണ്. ഇതിലൂടെ 53 മക്കളുടെ പിതാവായ ടോകുഗാവ ഇനാരിയുടെ റെക്കോര്‍ഡ് തകര്‍ക്കുക എന്നതാണുപോലും ലക്ഷ്യം.
'ഹിമോ ഒടോകോ' എന്നാണ് വതനാബെ തന്നെത്തന്നെ വിളിക്കുന്നത്. ആരോഗ്യപരമായി പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കിലും സാമ്പത്തികമായി സ്ത്രീകളെ ആശ്രയിച്ച് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇങ്ങനെ വിളിക്കുന്നത്. മൂന്ന് ഭാര്യമാര്‍ക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. അതേസമയം ജപ്പാനില്‍ ബഹുഭാര്യത്വം അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ ഭാര്യമാര്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മൂന്ന് പങ്കാളികള്‍ക്കും നാല് കുട്ടികള്‍ക്കും ഒപ്പമാണ് വതനാബെ താമസിക്കുന്നത്. അതില്‍ രണ്ടുപേര്‍ ഇരട്ടക്കുട്ടികളാണ്. ഇയാള്‍ക്ക് മറ്റൊരു പങ്കാളി കൂടിയുണ്ട്. അവര്‍ വേറെയാണത്രെ താമസം. വിവിധ കാലത്ത് പ്രണയത്തിലായിരുന്ന സ്ത്രീകളില്‍ ഇയാള്‍ക്ക് ഏഴ് കുട്ടികള്‍ വേറെയുമുണ്ടെന്നും ഇയാള്‍ പറയുന്നു.
സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇയാള്‍ പഠനം നിര്‍ത്തി. ഒരുപാട് പാര്‍ട് ടൈം ജോലികളൊക്കെ ചെയ്തുനോക്കി. എന്നാല്‍, ഒന്നും ശരിയായില്ല. ഒടുവില്‍ നിറയെ സ്ത്രീകളെ പ്രണയിക്കാനും അവരുടെ ചെലവില്‍ ജീവിക്കാനും തീരുമാനിക്കുകയായിരുന്നത്രെ. ഇങ്ങനെ പ്രണയിക്കുന്നതും ജീവിക്കുന്നതുമാണ് തനിക്ക് പറ്റിയ കാര്യമെന്നാണ് ഇയാള്‍ പറയുന്നത്. വലിയ ഫോളോവേഴ്‌സാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. അതേസമയം തന്നെ വലിയ വിമര്‍ശനവും ഇയാള്‍ക്ക് നേരെ ഉയരുന്നുണ്ട്.
More Latest News
കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍
![](https://britishpathram.com/malayalamNews/thumb/101774-uni.jpg)
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്, ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
![](https://britishpathram.com/malayalamNews/thumb/101773-uni.jpg)
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
![](https://britishpathram.com/malayalamNews/thumb/101772-uni.jpg)
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
![](https://britishpathram.com/malayalamNews/thumb/101771-uni.jpg)
ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
![](https://britishpathram.com/malayalamNews/thumb/101770-uni.jpg)