![](https://britishpathram.com/malayalamNews/101771-uni.jpg)
വയനാട്: വയനാട്ടില്‍ ഇന്ന് ഹര്‍ത്താര്‍. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ച് ബസുടമകളും വ്യാപാരികളും രംഗത്ത്.
ഹര്‍ത്താലിന് സഹകരിക്കില്ലെന്ന് അറിയിച്ചെത്തിയ ബസുടമകള്‍ അതിനുള്ള കാരണവും വ്യക്യത്മാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ആണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ അറിയിച്ചത്.
നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. നാളെ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് നാളെ സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണം എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
More Latest News
കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍
![](https://britishpathram.com/malayalamNews/thumb/101774-uni.jpg)
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്, ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
![](https://britishpathram.com/malayalamNews/thumb/101773-uni.jpg)
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
![](https://britishpathram.com/malayalamNews/thumb/101772-uni.jpg)
ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
![](https://britishpathram.com/malayalamNews/thumb/101770-uni.jpg)
36കാനായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് മൂന്ന് ഭാര്യമാര്‍, ചെലവ് വഹിക്കുന്നതും മൂന്ന് ഭാര്യമാര്‍, ആഗ്രഹം 54 കുട്ടികള്‍ വേണമെന്നത്
![](https://britishpathram.com/malayalamNews/thumb/101769-uni.jpg)