![](https://britishpathram.com/malayalamNews/101773-uni.jpg)
ചെന്നൈ: തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ. ഡിഎംകെ മുതിര്‍ന്ന നേതാവ് ശേഖര്‍ ബാബു കമല്‍ഹാസനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നല്‍കിയിരുന്നു.
എംപിമാരായ എന്‍. ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ), അന്‍ബുമണി രാംദാസ് (പിഎംകെ), എം. ഷണ്‍മുഖം, വൈകോ, പി. വില്‍സണ്‍, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്നതും, അത്രയും രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.
ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഉത്തേജനം നല്‍കിക്കൊണ്ട്, നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) പോയവര്‍ഷം തമിഴ്‌നാട്ടിലെ സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സില്‍ (എസ്പിഎ) ഔദ്യോഗികമായി ചേര്‍ന്നിരുന്നു.
ഡിഎംകെയും എംഎന്‍എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്പിഎയ്ക്കായി വിപുലമായ പ്രചാരണം നടത്തും എന്നായിരുന്നു നല്‍കിയ വാക്ക്. പകരം ആറ് അംഗങ്ങള്‍ വിരമിക്കുമ്പോള്‍ 2025-ല്‍ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് ലഭിക്കും എന്നും.
2018ല്‍ ഒരു മാറ്റത്തിന്റെ ഏജന്റായി സ്വയം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമല്‍ഹാസന്‍, കോണ്‍ഗ്രസിന്റെ പ്രേരണയില്‍ ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചു. 2018 മുതല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കമലിന് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി ഡിഎംകെ സഖ്യത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അദ്ദേഹവുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
More Latest News
കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍
![](https://britishpathram.com/malayalamNews/thumb/101774-uni.jpg)
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
![](https://britishpathram.com/malayalamNews/thumb/101772-uni.jpg)
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
![](https://britishpathram.com/malayalamNews/thumb/101771-uni.jpg)
ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
![](https://britishpathram.com/malayalamNews/thumb/101770-uni.jpg)
36കാനായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് മൂന്ന് ഭാര്യമാര്‍, ചെലവ് വഹിക്കുന്നതും മൂന്ന് ഭാര്യമാര്‍, ആഗ്രഹം 54 കുട്ടികള്‍ വേണമെന്നത്
![](https://britishpathram.com/malayalamNews/thumb/101769-uni.jpg)