![](https://britishpathram.com/malayalamNews/101776-uni.jpg)
ഇംഗ്ലണ്ടിലെ സ്വകാര്യ കാർ പാർക്കിങ് കേന്ദ്രങ്ങളിലെ നിയമങ്ങളിൽ സമൂലമാറ്റവുമായി സർക്കാർ. തിങ്കളാഴ്ച്ച മുതൽ പുതിയ നിയമം നടപ്പിലാകുന്നതോടെ, സ്വകാര്യ കാർ പാർക്കിങ് കമ്പനികളുടെ പിടിച്ചുപറി അവസാനിക്കുമെന്നും അധികൃതർ. അഞ്ച് മിനിറ്റിനുള്ളിൽ പണമടച്ചില്ലെങ്കിൽ വാഹനമോടിക്കുന്നവരിൽ നിന്ന് അന്യായമായി പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള കോടതി നടപടിയുടെ ഭാഗമായാണ് സ്വകാര്യ പാർക്കിംഗ് നിയമങ്ങൾ മാറ്റുന്നത്. നിരവധി വാഹന ഡ്രൈവർമാർ, ഇംഗ്ലണ്ടിൽ ഉടനീളമുള്ള പാർക്കിങ് കേന്ദ്രങ്ങൾ, പണമടയ്ക്കാൻ 5 മിനിറ്റ് വൈകിയതിനുപോലും അന്യായമായി ഫൈനുകൾ പിടിച്ചുവാങ്ങിയിരുന്നതിൽ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തതോടെ കോടതി അവർക്കെതിരെയുള്ള കേസുകൾ ഉപേക്ഷിച്ചിരുന്നു. തിങ്കളാഴ്ച മുതൽ പ്രൈവറ്റ് പാർക്കിംഗ് സ്‌ക്രൂട്ടിനി ആൻഡ് അഡ്വൈസ് പാനൽ (പിപിഎസ്എപി) കൊണ്ടുവരുന്ന അപ്‌ഡേറ്റ് ചെയ്ത നിയമങ്ങൾ, 5 മിനിറ്റുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ പണമടയ്ക്കുന്നതിൽ യഥാർത്ഥ ബുദ്ധിമുട്ടുകൾ നേരിടുന്ന മോട്ടോർ വാഹന ഉടമകൾക്ക് ന്യായമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. പുതിയ പ്രാക്ടീസ് കോഡ് പ്രകാരം സിസിടിവി, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) പോലുള്ള ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിക്കുന്ന സ്വകാര്യ കാർ പാർക്കുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക്, പണമടയ്ക്കുന്നതിൽ കാലതാമസം നേരിടുകയാണെങ്കിൽ പിഴ ഒഴിവാക്കാൻ ഒരു സുരക്ഷാ സംവിധാനം ഉണ്ടായിരിക്കും. പുതിയ മാറ്റം പ്രകാരം, വാഹനമോടിക്കുന്നവർ അഞ്ച് മിനിറ്റിനുള്ളിൽ പണമടച്ചാലും ഇല്ലെങ്കിലും, എൻട്രി കാർ പാർക്കുകളിൽ നിന്ന് തിരികെ പോകുംമുമ്പ് പണമടച്ചാൽ, അവർക്ക് പിഴ നോട്ടീസ് ലഭിക്കില്ല. എന്നിരുന്നാലും, ഡ്രൈവർമാർ സൈനേജുകൾ ശ്രദ്ധാപൂർവ്വം വായിക്കുകയും നിർദ്ദിഷ്ട കാർ പാർക്കിന്റെ നിയമങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാറ്റത്തെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയുള്ള സൈറ്റുകൾക്ക് മാത്രമേ പുതുക്കിയ നിയമങ്ങൾ ബാധകമാകൂ. കൂടാതെ ക്യാമറ നിരീക്ഷണമില്ലാത്ത കൗൺസിൽ കാർ പാർക്കുകൾക്കും സ്വകാര്യ സൈറ്റുകൾക്കും ഇത് ബാധകമല്ല. പാർക്കിങ് അസോസിയേഷൻ BPA യുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ പെസ്റ്റർ കൂട്ടിച്ചേർത്തു. പാർക്കിംഗ് മേഖല എപ്പോഴും വാഹനമോടിക്കുന്നവരുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും എല്ലാവർക്കും പാർക്കിംഗ് ന്യായമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയ നിയമത്തിലൂടെ ശ്രമിക്കുന്നു." എന്നാൽ സ്വകാര്യ കാർ പാർക്ക് ഓപ്പറേറ്റർമാർ പാലിക്കേണ്ട നിയമപരമായ സ്വന്തം പെരുമാറ്റച്ചട്ടം അവതരിപ്പിക്കണമെന്ന് ഒരു കൂട്ടം എംപിമാർ മുമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമങ്ങൾ പാലിക്കാൻ സ്വകാര്യ കമ്പനികൾ സ്വയം നിയന്ത്രിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. സ്വകാര്യ കാർ പാർക്ക് ഓപ്പറേറ്റർമാർക്കുള്ള രണ്ട് ട്രേഡ് അസോസിയേഷനുകളും അഞ്ച് മിനിറ്റ് പേയ്‌മെന്റ് നിയമം അവസാനിപ്പിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിക്കുകയും മേഖലയുടെ സ്വന്തം പ്രാക്ടീസ് കോഡിലെ മാറ്റങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഒരു പാനൽ രൂപീകരിക്കുകയും ചെയ്തു. പുതിയ നിയമമാറ്റം പ്രതീക്ഷ നൽകുന്നതായി തോന്നിയെങ്കിലും പാർക്കിംഗ് പ്രചാരകരും ചില എംപിമാരും ഇപ്പോഴും സംശയാലുക്കളാണ്. കാരണം ഈ മേഖലയ്ക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ലെന്ന് അവർ വിശ്വസിക്കുന്നു. അത് നേരിടാൻ സർക്കാർ ഒരു നിയമപരമായ പെരുമാറ്റച്ചട്ടം അവതരിപ്പിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു. പുതിയ പാർക്കിങ് നിയമം സംബന്ധിച്ച കൂടുതൽ വിവരങ്ങളും വിശദാംശങ്ങളും എത്രയും വേഗം പുറത്തുവിടുമെന്ന് സർക്കാർ വക്താവും വ്യക്തമാക്കി.
More Latest News
കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍
![](https://britishpathram.com/malayalamNews/thumb/101774-uni.jpg)
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്, ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
![](https://britishpathram.com/malayalamNews/thumb/101773-uni.jpg)
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
![](https://britishpathram.com/malayalamNews/thumb/101772-uni.jpg)
കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
![](https://britishpathram.com/malayalamNews/thumb/101771-uni.jpg)
ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!
![](https://britishpathram.com/malayalamNews/thumb/101770-uni.jpg)