18
MAR 2021
THURSDAY
1 GBP =107.98 INR
1 USD =86.77 INR
1 EUR =89.87 INR
breaking news : കിടമത്സരം ഗുണമായി.. മോർട്ഗേജ് പലിശ നിരക്ക് 4% ത്തിൽ താഴെയാക്കി രണ്ട് പ്രമുഖ ബാങ്കുകൾ! ഇന്ററസ്റ്റ് ഇനിയും കുറഞ്ഞേക്കും, കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ പിന്തുടരും; ഫിക്‌സഡ് റേറ്റുകാർക്ക് പുതുക്കാനുള്ള അവസരം, മോർട്ഗേജ് ഭാരം കുറയ്ക്കാനുള്ള വഴികളും അറിയാം >>> രാജ്യ താത്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരെന്ന് വിലയിരുത്തല്‍; ആഗോള എ.ഐ സഹകരണത്തില്‍ വിള്ളല്‍ വീഴ്ത്തി യുഎസും യുകെയും >>> ചെറു ബോട്ടുകളിലും ട്രക്കുകളിലും അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം >>> കിടപ്പാടം വരെ പണയപ്പെടുത്തി കെയറര്‍ വീസയ്ക്ക് നല്‍കിയത് 20 ലക്ഷം വരെ; ആഹാരം പോലുമില്ലാതെ നരകയാതന; മലയാളികള്‍ അടക്കമുള്ള ഇരകളുടെ ജീവിതം തുറന്നു കാട്ടി ദി ഗാര്‍ഡിയന്‍ >>> 'ഞങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ടാത്തത് കൊണ്ട് നിങ്ങള്‍ക്ക് തിരികെ തന്നു''; യു.കെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് നേരെ വംശീയാധീക്ഷേപം >>>
Home >> HOT NEWS
രാജ്യ താത്പര്യങ്ങള്‍ക്കും നയങ്ങള്‍ക്കും എതിരെന്ന് വിലയിരുത്തല്‍; ആഗോള എ.ഐ സഹകരണത്തില്‍ വിള്ളല്‍ വീഴ്ത്തി യുഎസും യുകെയും

സ്വന്തം ലേഖകൻ

Story Dated: 2025-02-13
പാരീസ് എ.ഐ ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ ഒപ്പിടാതെ യുഎസും യുകെയും. നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയുടെ വികസനത്തെയും നിയന്ത്രണത്തെയും കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ചൊവ്വാഴ്ച ഒപ്പിട്ട 60 രാജ്യങ്ങളുടെ പിന്തുണയുള്ള പ്രഖ്യാപനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പിടാത്തതിന്റെ കാരണം വ്യക്തമാക്കാതെ യുഎസ്സും യുകെയും.

ഫ്രാന്‍സ് യുകെയുടെ അടുത്ത പങ്കാളിയായിട്ടും ഈ തീരുമാനമെടുക്കാന്‍ ഇരുവര്‍ക്കും മതിയായ കാരണങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പിന്മാറ്റമെന്നാണ് സൂചന.

അതേസമയം, സുസ്ഥിര എ.ഐ സംരംഭത്തില്‍ യുകെ ഒപ്പുവെച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷാ പ്രസ്താവനയെ പിന്തുണച്ചെന്നും യുകെ പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാല്‍ യുഎസിന്റെ പ്രതികരണത്തെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് യൂറോപ്പിന്റെ സാങ്കേതികവിദ്യയുടെ അമിതമായ നിയന്ത്രണത്തെയും ചൈനയുമായുള്ള സഹകരണത്തെയും വിമര്‍ശിച്ചു. ഇതിന് പിന്നാലെ യുഎസും യുകെയും പ്രഖ്യാപനത്തില്‍ ഒപ്പിടാത്തത് ശ്രദ്ധേയമാണ്.
 

 

More Latest News

കുംഭമേളയില്‍ വൈറലായ താരം മൊണാലിസ കേരളത്തിലേക്ക്, വാലന്റൈന്‍സ് ദിനത്തില്‍ കോഴിക്കോടെത്തുമെന്ന് പ്രഖ്യാപിച്ച് ബോബി ചെമ്മണൂര്‍

കുംഭമേളയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് മൊണാലിസ. ഇതാ മൊണാലിസ കേരളത്തിലേക്ക് എത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഫെബ്രുവരി പതിനാലാം തീയതി മൊണാലിസ കോഴിക്കോടെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. വ്യവസായി ബോബി ചെമ്മണൂരാണ് ഈ വാര്‍ത്തയുമായി എത്തിയത്. ബോബി ചെമ്മണൂര്‍ പങ്കുവെച്ച വീഡിയോയില്‍ താന്‍ കോഴിക്കോടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നുമുണ്ട്. ബോബി ചെമ്മണ്ണൂര്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ 'മൊണാലിസ' എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. 'ബ്രൗണ്‍ ബ്യൂട്ടി' എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്, ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ജൂലൈയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമല്‍ഹാസനു നല്‍കാന്‍ ഡിഎംകെ. ഡിഎംകെ മുതിര്‍ന്ന നേതാവ് ശേഖര്‍ ബാബു കമല്‍ഹാസനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമലഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തെ ഡിഎംകെ ഉറപ്പു നല്‍കിയിരുന്നു. എംപിമാരായ എന്‍. ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ), അന്‍ബുമണി രാംദാസ് (പിഎംകെ), എം. ഷണ്‍മുഖം, വൈകോ, പി. വില്‍സണ്‍, എം. മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ) എന്നിവരുടെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്നതും, അത്രയും രാജ്യസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് ഉത്തേജനം നല്‍കിക്കൊണ്ട്, നടന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) പോയവര്‍ഷം തമിഴ്‌നാട്ടിലെ സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സില്‍ (എസ്പിഎ) ഔദ്യോഗികമായി ചേര്‍ന്നിരുന്നു. ഡിഎംകെയും എംഎന്‍എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും എസ്പിഎയ്ക്കായി വിപുലമായ പ്രചാരണം നടത്തും എന്നായിരുന്നു നല്‍കിയ വാക്ക്. പകരം ആറ് അംഗങ്ങള്‍ വിരമിക്കുമ്പോള്‍ 2025-ല്‍ എംഎന്‍എമ്മിന് രാജ്യസഭാ സീറ്റ് ലഭിക്കും എന്നും. 2018ല്‍ ഒരു മാറ്റത്തിന്റെ ഏജന്റായി സ്വയം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ അരങ്ങേറ്റം നടത്തിയ കമല്‍ഹാസന്‍, കോണ്‍ഗ്രസിന്റെ പ്രേരണയില്‍ ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ തീരുമാനിച്ചു. 2018 മുതല്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കമലിന് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കിലും പാര്‍ട്ടി ഡിഎംകെ സഖ്യത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അദ്ദേഹവുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവം: പിന്നാലെ സുഹൃത്തും ജീവനൊടുക്കി, യുവതി മരിച്ച അന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

മലപ്പുറം: നിക്കാഹ് കഴിഞ്ഞ് മൂന്നാം നാള്‍ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തിന് പിന്നാലെ സുഹൃത്തും ജീവനൊടുക്കി. കാരക്കുന്ന് സ്വദേശി സജീറാണ് (19) മരിച്ചത്.  എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. പതിനെട്ടുകാരി മരിച്ച അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന സജീര്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആരും അറിയാതെ പോയിരുന്നു. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം.  വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്.  താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

വയനാട്: വയനാട്ടില്‍ ഇന്ന് ഹര്‍ത്താര്‍. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് അറിയിച്ച് ബസുടമകളും വ്യാപാരികളും രംഗത്ത്. ഹര്‍ത്താലിന് സഹകരിക്കില്ലെന്ന് അറിയിച്ചെത്തിയ ബസുടമകള്‍ അതിനുള്ള കാരണവും വ്യക്യത്മാക്കിയിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ആണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ അറിയിച്ചത്. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. നാളെ ബസ് സര്‍വ്വീസ് നടത്താന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. സര്‍വീസ് നാളെ സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണം എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബ്രസീലില്‍ നടന്ന ലേലത്തില്‍ താരമായി ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു, ലേലത്തിന് വിറ്റ് പോയ തുക 40 കോടി രൂപ!!!

ബ്രസീലില്‍ നടന്ന കന്നുകാലി മേളയില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ഇനമായ നെല്ലൂര്‍ പശു. വിയാറ്റിന-19 എന്ന് പേരിട്ടിരിക്കുന്ന പശു വിറ്റു പോയ തുക കേട്ട് എല്ലാവരും ഞെട്ടലിലാണ്. 40 കോടി രൂപയുടെ റെക്കോര്‍ഡ് ലേലത്തിനാണ് വിറ്റ് പോയത്. ഇതുവരെ ഒരു പശുവിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ വില്‍പ്പനയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും നെല്ലൂര്‍ പശു ഇടം നേടി. ബ്രസീലിലെ മിനാസ് ഗെറൈസിലാണ് ഈ ലേലം നടന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന നെല്ലൂര്‍ പശുവിന്റെ ഒരു ഇന്ത്യന്‍ ഇനമാണ് വിയാറ്റിന-19 പശു. 1101 കിലോഗ്രാം ആണ് ഈ പശുവിന്റെ ഭാരം. ഈ ഇനത്തിലെ സാധാരണ പശുക്കളെക്കാള്‍ ഇരട്ടി ഭാരമാണ് വിയാറ്റിന-19 നുള്ളത്. ഈ സവിശേഷത ഇതിനെ മറ്റ് പശുക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. വിയാറ്റിന-19 സവിശേഷമായ ശരീരഘടനയ്ക്ക് മാത്രമല്ല, അസാധാരണമായ ജീനുകള്‍ക്കും ശാരീരിക സൗന്ദര്യത്തിനും പേരുകേട്ടതാണ്. മിസ് സൗത്ത് അമേരിക്ക കിരീടവും വിയാറ്റിന-19 നേടിയിട്ടുണ്ട്.

Other News in this category

  • ചെറു ബോട്ടുകളിലും ട്രക്കുകളിലും അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • കിടപ്പാടം വരെ പണയപ്പെടുത്തി കെയറര്‍ വീസയ്ക്ക് നല്‍കിയത് 20 ലക്ഷം വരെ; ആഹാരം പോലുമില്ലാതെ നരകയാതന; മലയാളികള്‍ അടക്കമുള്ള ഇരകളുടെ ജീവിതം തുറന്നു കാട്ടി ദി ഗാര്‍ഡിയന്‍
  • 'ഞങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ടാത്തത് കൊണ്ട് നിങ്ങള്‍ക്ക് തിരികെ തന്നു''; യു.കെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് നേരെ വംശീയാധീക്ഷേപം
  • വാടകവീടുകളില്‍ നിക്ഷേപം നടത്തിയ മലയാളികള്‍ക്ക് ഒരു മോശം വാര്‍ത്ത; പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍ വാടകയ്ക്ക് വീടുകള്‍ നല്‍കുന്ന ഉടമകള്‍ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ട്, 2030 മുതല്‍ എനര്‍ജി റേറ്റിംഗ് സി കര്‍ശനമാക്കും
  • ഫോണ്‍ കള്ളന്‍മാരെക്കൊണ്ട് പൊറുതിമുട്ടി ലണ്ടന്‍ നഗരം; ഓരോ ആറു മിനിറ്റിലും ഒരു മൊബൈല്‍ വീതം മോഷ്ടിക്കപ്പെടുന്നു, പരിഹാരത്തിനായി ടെക് കമ്പനികളുടെ സഹായം തേടി ഭരണകൂടവും പോലീസും
  • പറക്കലിനിടെ പൈലറ്റിന് ബോധക്ഷയം; ഈജിപ്തില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പറന്ന വിമാനം ഏഥന്‍സില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തി, പൈലറ്റിന് വിമാനത്താവളത്തില്‍ അടിയന്തിര ചികിത്സ
  • അനധികൃത കുടിയേറ്റം തടയാന്‍ കര്‍ശന നടപടികളുമായി യുകെ; രാജ്യ വ്യാപകമായി റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടത്തി നിരവധി ആളുകളെ അറസ്റ്റ് ചെയ്തു
  • ബ്രിട്ടന്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ നാടുകടത്തിയത് 19000 അനധികൃത കുടിയേറ്റക്കാരെ; തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനവ്, ്ചിത്രങ്ങള്‍ പുറത്തുവിട്ട ഹോം ഓഫീസിനെതിരെ വിമര്‍ശനം
  • യുകെയിലെ ജോലി നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായത്തിനായി പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടാം: മലയാളികളടക്കമുള്ള ആയിരങ്ങള്‍ക്ക് ഈ സേവനം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.....
  • അധിക്ഷേപ പരാമര്‍ശങ്ങളുടെ പേരില്‍ ലേബര്‍ പാര്‍ട്ടിയിലെ പ്രതിസന്ധി തുടരുന്നു; ഹെല്‍ത്ത് മിനിസ്റ്ററുടെ രാജിക്ക് പിന്നാലെ അധിക്ഷേപ സന്ദേശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് ലേബര്‍ എംപിയും
  • Most Read

    British Pathram Recommends