
ബിഹാര്‍: ഭര്‍ത്തിവില്‍ നിന്നുള്ള പീഡനം സഹിക്കാതെ യുവതി ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. ലോണ്‍ റിക്കവറി ഏജന്റിനൊപ്പം യുവതി ഒളിച്ചോടി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബിഹാറിലെ ജമൂയി സ്വദേശിയായ ഇന്ദ്രകുമാരിയാണ് ഇത്തരത്തില്‍ ഒരു കടുംകൈക്ക് മുതിര്‍ന്നത്.
വായ്പ തവണ പിരിക്കാനെത്തിയ പവന്‍കുമാറിനൊപ്പം നാടുവിടുകയായിരുന്നു യുവതി. മദ്യപാനിയായ ഭര്‍ത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ വയ്യാതെ എങ്ങനെയും രക്ഷപ്പെടണമന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇന്ദ്രകുമാരിക്ക് മുന്നില്‍ പവന്‍കുമാറെത്തുന്നത്.
നകുല്‍ ശര്‍മ്മയുമായുള്ള ഇന്ദ്രകുമാരിയുടെ വിവാഹം നടക്കുന്നത് 2022ലാണ്. ആദ്യകാലത്ത് ഭര്‍ത്താവ് നല്ല സ്നേഹത്തിലായിരുന്നു. പക്ഷെ മദ്യപാനിയായ നകുല്‍ പിന്നീട് ഇന്ദ്രകുമാരിയെ സ്ഥിരം അധിക്ഷേപിക്കാന്‍ തുടങ്ങി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കവയ്യാതെ എങ്ങനെയും രക്ഷപ്പെടണമന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇന്ദ്രകുമാരിക്ക് മുന്നില്‍ പവന്‍കുമാറെത്തുന്നത്. ഭര്‍ത്താവ് നകുല്‍ ശര്‍മ്മ കടം വാങ്ങിയ തുക തിരികെ വാങ്ങാനെത്തിയതായിരുന്നു പവന്‍.
ആദ്യം വായ്പയും തിരിച്ചടവുമെല്ലാം പറഞ്ഞാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. കാലക്രമേണ, അവരുടെ പരിചയം സൗഹൃദമായി വളരുകയും പ്രണയിലെത്തുകയും ചെയ്തു. അഞ്ചുമാസത്തോളം ഭര്‍ത്താവ് നകുല്‍ അറിയാതെ ഇന്ദ്രകുമാരിയും പവനും തങ്ങളുടെ ബന്ധം രഹസ്യമായി തുടര്‍ന്നു. ഫെബ്രുവരി 4 ന് അവര്‍ വിമാനം കയറി ഇന്ദ്രയുടെ അമ്മായി താമസിക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എത്തി. അവിടെ കുറച്ച് ദിവസം തങ്ങിയശേഷം ജമൂയില്‍ മടങ്ങിയെത്തി. ഫെബ്രുവരി 11ന് ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത ഹൈന്ദവ ആചാരങ്ങളോടെ നടന്ന ഇവരുടെ വിവാഹത്തില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു. തൊട്ടുപിന്നാലെ ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വൈറലാവുകയും ചെയ്തു.
പവന്റെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, എന്നാല്‍ വിവാഹം ഇന്ദ്രകുമാരിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പവനെതിരെ കുടുംബം കേസും ഫയല്‍ ചെയ്തു. എന്നാല്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പവനെ വിവാഹം കഴിച്ചതെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. ഇന്ദ്രന്റെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി കാരണം നവദമ്പതികള്‍ പൊലീസ് സംരക്ഷണയിലാണ്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
