
ചിലര്‍ വാഹനങ്ങളില്‍ നടത്തുന്ന മോഡിഫിക്കേഷന്‍ ആരെയും അത്ഭുതപ്പെടുത്താറുണ്ട്. ഇതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു കാറിന്റെ മോഡിഫിക്കേഷന്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ഈ കാര്‍ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും. കാരണം ആരുടെയും കണ്ണിന് പുതുമ നല്‍കുന്ന ഒന്ന് ഈ കാറിലുണ്ട്. സംഭവം ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആണ്. പക്ഷെ ഇത് സ്വിഫ്റ്റ് ഡിസയര്‍ ആണെന്ന് അറിയാന്‍ അല്‍പം സമയം എടുക്കു. കാരണം കുറച്ചു നേരം കാര്‍ ഒന്ന് നോക്കി ഇരുന്നാല്‍ മനസിലാകും ഒരു രൂപ നാണയത്തില്‍ പൊതിഞ്ഞ സ്വിഫ്റ്റ് ഡിസയര്‍ ആണിതെന്ന്.
രാജസ്ഥാനിലെ ആര്‍ജെ 19 സിജെ 5052 എന്ന സ്വിഫ്റ്റ് ഡിസയറിന്റെ ഉടമ സ്വന്തം കാറില്‍ ചെയ്ത മോഡിഫിക്കേഷന്‍ ആണ് ഇത്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ കാര്‍ അതിവേഗമാണ് വൈറലായി കൊണ്ടിരിക്കുകയാണ്.
കാറിന്റെ പുറത്ത് മുഴുവന്‍ ഒരു രൂപ നാണയം ഒട്ടിച്ചാണ് ഇയാള്‍ വാഹനം മോഡിഫൈ ചെയ്തത്. കാറിന്റെ ഗ്ലാസ് ഭാഗം ഒഴികെയുള്ള ഭാഗത്തെല്ലാം ഇയാള്‍ ഒരു രൂപ നാണയങ്ങള്‍ ഒട്ടിച്ചുവെയ്ക്കുകയായിരുന്നു. എക്‌സ്പിരിമെന്റ് കിങ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്ന കാറിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലാണ്. കാറിന്റെ പുറംഭാഗം മുഴുവന്‍ നാണയം കൊണ്ട് പൊതിയാന്‍ നടത്തിയ പരിശ്രമമാണ് ആളുകളുടെ പ്രശംസ നേടുന്നത്. ഒരു രൂപ നാണയം മാത്രമാണ് കാര്‍ പൊതിയാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നതും അതിശയിപ്പിക്കുന്നു.
ഏതായാലും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കാറിന്റെ നമ്ബര്‍ പ്ലേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള വ്യക്തിയാണ് ഈ കാറിന്റെ ഉടമ. അധികൃതര്‍ ഒരുരൂപ നാണയങ്ങള്‍ നിര്‍ത്തുകയാണെങ്കില്‍ അത് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന ഏകമാര്‍ഗം ഇതായിരിക്കും എന്ന് ചില സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ രസകരമായി കുറിച്ചു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
