
എക്‌സിന്റെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടായ ഗ്രോക്ക് 3 ഉടന്‍ പുറത്തിറക്കുമെന്ന് എക്‌സ്എഐ ഉടമ ഇലോണ്‍ മസ്‌ക്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ ഗ്രോക്ക് 3 എക്‌സ് റിലീസ് ചെയ്യും.
ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി അടക്കമുള്ള എഐ മോഡലുകള്‍ക്ക് ഡീപ്സീക്ക് അടക്കമുള്ള ചൈനീസ് ചാറ്റ്‌ബോട്ടുകള്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഗ്രോക്ക് 3-യുടെ വികസനത്തെ കുറിച്ച് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്. എക്‌സ്എഐയുടെ ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 വികസനത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ ആഴ്ചകള്‍ കൊണ്ട് പുറത്തിറക്കുമെന്നും മസ്‌ക് പറഞ്ഞു.
ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടന മികവ് ഗ്രോക്ക്-3യ്ക്കുണ്ടാകുമെന്നും മസ്‌ക് അവകാശപ്പെട്ടു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയ്ക്കും ആല്‍ഫബെറ്റിന്റെ ഗൂഗിളിനും വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌ക് സ്ഥാപിച്ചതാണ് എക്‌സ്എഐ.
ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനായിരുന്നുവെങ്കിലും സാം ആള്‍ട്ട്മാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 2018ല്‍ മസ്‌ക് ഓപ്പണ്‍ എഐ വിട്ടിരുന്നു. ഇതിന് ശേഷം ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ലോകമെങ്ങും വലിയ പ്രചാരം നേടി.
ഇതിനുള്ള മറുപടിയായാണ് മസ്‌കിന്റെ എക്‌സ്എഐ എല്‍എല്‍എം അടിസ്ഥാനത്തിലുള്ള ഗ്രോക്ക് 1 ചാറ്റ്‌ബോട്ട് 2023 നവംബര്‍ 3ന് പുറത്തിറക്കിയത്. 2024 ഓഗസ്റ്റ് 13ന് ഗ്രോക്ക് 2 പുറത്തിറങ്ങി. എക്‌സില്‍ നേരിട്ടുള്ള ആക്‌സസ് ഗ്രോക്കിനുണ്ട്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
