
സീസണൽ തൊഴിൽ വിസയുടെ മറവിൽ യുകെയിലെത്തുന്ന കുടിയേറ്റ തൊഴിലാളികൾ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു. വിസയ്ക്കായി ഏജന്റിനു നൽകിയതു മുതൽ, വാഗ്‌ദാനം ചെയ്‌ത വേതനത്തിന്റെ പകുതിപോലും ലഭിക്കാത്ത മലയാളികൾ ഉൾപ്പടെയുള്ള തൊഴിലാളികൾ ലണ്ടൻ തെരുവിൽ വൻ പ്രതിഷേധപ്രകടനം നടത്തി.
ഫ്രൂട്ട് പിക്കർ എന്നപേരിൽ അറിയപ്പെടുന്ന വിസകളിൽ തോട്ടത്തിൽ പഴങ്ങൾ പറിക്കാൻ സീസൺ കാലത്ത് എത്തിയവരാണ് ഇവരിൽ കുടുതലും. അതിനുപുറമെ, തോട്ടത്തിലെ കൃഷിപ്പണിയും ഫാമുകളിലെ ജോലിയും ഉയർന്ന ശമ്പളവും നല്ല താമസ സൗകര്യവും മറ്റും ഇവർക്ക് ഓഫർ ചെയ്തിരുന്നു. എന്നാൽ യുകെയിൽ എത്തിയപ്പോൾ യാഥാർഥ്യം മറ്റൊന്നായി.
യുകെയിലെ ഫാമുകളിലെ ചൂഷണം, ഭീഷണിപ്പെടുത്തൽ, വേതനം കുറവ്, മോശം ജീവിത സാഹചര്യങ്ങൾ എന്നിവയെ തുടർന്ന് സഹായം തേടുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം ഗണ്യമായി വർദ്ധിച്ചതായി റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കുന്നു.
2024-ൽ മാത്രം ഏകദേശം 700 വിദേശ സീസണൽ കാർഷിക തൊഴിലാളികൾ വർക്കർ സപ്പോർട്ട് സെന്ററിൽ (WSC) നാഷണൽ ചാരിറ്റിയിൽ തൊഴിൽ ദുരിതത്തെക്കുറിച്ച് പരാതിപ്പെട്ടു. അവരെ ജോലിക്ക് കൊണ്ടുവന്ന തൊഴിലുടമകൾ വളരെ മോശമായി പെരുമാറി. 2023-ൽ ഇത്തരം പരാതികൾ 400-ൽ താഴെയായിരുന്നു.
ഫാം വിസയിൽ എത്തുന്നവർക്ക് പുറമെ, യുകെയിൽ നഴ്‌സിംഗ് ജോലി അന്വേഷിച്ച് കെയറർ വിസകളിൽ എത്തുന്നവരേയും പലപ്പോഴും സ്‌പോൺസർമാർ തോട്ടങ്ങളിൽ ജോലിക്കുവിടുന്നതായി പരാതി ഉയർന്നിരുന്നു. ശമ്പളം ലഭിക്കാത്തതിനാൽ പലപ്പോഴും തോട്ടത്തിൽ പറിക്കുന്ന ആപ്പിളും ചെറിയുമൊക്കെ കഴിച്ചാണ് ജീവൻ നിലനിർത്തുന്നതെന്നും മലയാളികൾ അടക്കം പലരും നേരത്തേ വെളിപ്പെടുത്തിയിരുന്നു. കുടിയേറ്റക്കാരെ അടിമകളെപ്പോലെയാണ് പല കൃഷിസ്ഥലങ്ങളിലും കാണുന്നത്.
അതേസമയം ഫാമുകളിൽ തൊഴിലാളികളെ ചൂഷണം ചെയ്യലും ദുരുപയോഗവും കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു.
ഹെയർഫോർഡ്ഷെയർ ആസ്ഥാനമായുള്ള ഒരു ഫാം ബിസിനസായ ഹേഗ്രോവിലേക്ക് ചെറി പറിക്കുന്നതിനായി സീസണൽ വർക്കർ വിസയിൽ എത്തിയ നിരവധിപ്പേർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്യായമായ പിരിച്ചുവിടൽ, വംശീയ വിവേചനം, വേതനം കുറവാണെന്ന ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
ഇന്ത്യയ്ക്കു പുറമേ, ഇന്തോനേഷ്യ, കസാഖ്, കിർഗിസ്, താജിക്, ഉസ്ബെക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് തോട്ടം പണിക്കായി എത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും. യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് തോട്ടം കൃഷിപ്പണിയ്ക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇപ്പോഴും കേരളത്തിലടക്കം നിരവധി റിക്രൂട്ട്മെന്റുകൾ നടന്നുവരുന്നു.
ആദ്യം അപേക്ഷാ പ്രോസസ്സിങ് ഫീസായി അമ്പതിനായിരം രൂപയോളവും പിന്നീട് വിമാന ടിക്കറ്റുകളുടെ ചാർജ്ജും അതിനുശേഷം വിസ ഫീസായി മൂന്നുലക്ഷത്തോളം രൂപയും യുകെയിൽ എത്തിച്ചശേഷം 5 ലക്ഷം രൂപയും റിക്രൂട്ട്മെന്റ് ഏജന്റുമാർ വാങ്ങിയെടുക്കുന്നു. 20 ലക്ഷം രൂപയോളം നൽകി യുകെയിൽ എത്തിയവരുമുണ്ട്.
സർക്കാരിന്റെ സീസണൽ കാർഷിക തൊഴിലാളി പദ്ധതി പ്രകാരം ഈ വർഷം ഹോർട്ടികൾച്ചർ മേഖലയിൽ 43,000 വിസകളും കോഴി ഫാമുകൾക്ക് 2,000 വിസകളും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതാണ് പല ഏജന്റുമാരും ചൂഷണത്തിന്റെ അടിസ്ഥാനമാക്കി മാറ്റുന്നത്.
കഴിഞ്ഞ വേനൽക്കാലത്ത് ഒരു മാസത്തിനുള്ളിൽ 158 കർഷകത്തൊഴിലാളികളുടെ പരാതിക്കേസുകൾ കേസ് വർക്കർമാർ കൈകാര്യം ചെയ്തതായും 101 തൊഴിലാളികൾ ഉൾപ്പെട്ട 19 കേസുകൾ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് റഫർ ചെയ്തതായും ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റികൾ ചൂണ്ടിക്കാണിക്കുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
