
പലതരത്തില്‍ ഉള്ള വിശ്വാസങ്ങള്‍ ഉണ്ട്. എന്ത് ചെയ്തും ആ വിശ്വാസത്തിന് കീഴില്‍ ജീവിക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഒരാളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരാള്‍ വര്‍ഷങ്ങളായി സ്ത്രീയെ പോലെ ജീവിക്കുന്നതാണ് വാര്‍ത്തയാകുന്നത്. എന്നാല്‍ ഇയാളുടെ ജീവിതത്തോടൊപ്പം ഇങ്ങനെ ജീവിക്കാനുള്ള കാരണം ആണ് ഏറെ ഞെട്ടിക്കുന്നത്.
രണ്ടാം ഭാര്യയുടെ ആത്മാവിനെ ഭയന്നാണ് ഇയാള്‍ ഇത്തരത്തില്‍ ജീവിക്കുന്നത്. അതും കഴിഞ്ഞ 36 വര്‍ഷങ്ങളായി ഇയാള്‍ ഇതുപോലെ ആണ് ജീവിക്കുന്നത്. സംഭവം കേട്ടിട്ട് സിനിമാ കഥ ആണെന്ന് തോന്നുന്നുണ്ടെങ്കില്‍ തെറ്റി. അതൊരു സിനിമാ കഥയെ വെല്ലുള്ള സംഭവ കഥ ആണ്.
യുപിയിലെ ജൗണ്‍പൂര്‍ സ്വദേശിയാണ് ഇത്തരത്തില്‍ ഒരാള്‍ വിചിത്ര ജീവിതം നയിക്കുന്നത്. ഒരു പുരുഷനെ പോലെ ജീവിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് ഭയന്നാണ് ഇയാള്‍ ഇക്കഴിഞ്ഞ കാലമൊക്കെ സ്ത്രീയായി സാരി ഉടുത്ത് ജീവിക്കുന്നത്.
മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. തന്റെ ഒമ്പത് ആണ്‍മക്കളില്‍ ഏഴു പേര്‍ മരിച്ചു പോയെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആ നാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്നാണ് ഇത്. ചിലര്‍ ഇതിനെ ഒരു മാനസികാരോഗ്യ പ്രശ്‌നമായി കണക്കാക്കുമ്പോള്‍, ചിലര്‍ ഇത് പ്രേതബാധയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു.
അതേസമയം, പലരും ഇതിനെ അന്ധവിശ്വാസവുമായി ബന്ധപ്പെടുത്തുകയും ഈ വ്യക്തിക്ക് ശരിയായ ഉപദേശവും ചികിത്സയും ആവശ്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
