
വലിയൊരു ഉത്തരവാദിത്വങ്ങളുടെ തുടക്കമാണ് വിവാഹം എന്നത്. അതിനിടയിലേക്ക് കുട്ടികള്‍ കൂടി എത്തുന്നതോടെ ഉത്തരവാദിത്വങ്ങള്‍ കൂടും. എന്നാല്‍ അച്ഛനും അമ്മയും കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേകം റോള്‍ എടുക്കാറുണ്ട്. അതില്‍ കൂടുതല്‍ ഉത്തരവാദിത്വം അമ്മയ്ക്കായിരിക്കും.
വീട്ടിലെ കാര്യങ്ങള്‍ കരിയര്‍ ഒപ്പം കുഞ്ഞും എല്ലാം കൂടി അമ്മയ്ക്ക് ഉത്തരവാദിത്വം ഏറെയാണ്. അപ്പോള്‍ അമ്മമാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടാനും സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അച്ഛന് മാനസിക സമ്മര്‍ദ്ദം താരതമ്യേന കുറവായിരിക്കും. എന്നാല്‍ ഇതാ മാനസിക സമ്മര്‍ദം കൂടിയ അച്ഛന്‍ ചെയ്ത കാര്യമാണ് വൈറലാകുന്നത്.
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സ്വദേശിയായ സ്റ്റുവര്‍ട്ട് എന്ന അച്ഛന്‍ ആണ് വളരെ ഞെട്ടലുണ്ടാക്കുന്ന കാര്യം ചെയ്തത്. മാനസിക സമ്മര്‍ദ്ദം മൂലം ആ പിതാവ് വീടുവിട്ട് മുറ്റത്ത് ഒരു ടെന്റ് അടിച്ച് അങ്ങോട്ട് താമസം മാറി. അദ്ദേഹത്തിനും ഭാര്യ ക്ലോയിക്കും രണ്ട് മക്കളാണുള്ളത്. രണ്ട് വയസ്സുള്ള മകനും അടുത്തിടെ ജനിച്ച ഒരു കുഞ്ഞും.
ജോലി തിരക്കിനിടയില്‍ രണ്ട് കുട്ടികളെ കൂടി നോക്കി വളര്‍ത്തുന്നത് വലിയ കഷ്ടപാടാണെന്നാണ് സ്റ്റുവര്‍ട്ടിന്റെ പക്ഷം. ജോലി തിരക്കിനിടയില്‍ വീട്ടിലെ കാര്യങ്ങള്‍ക്കൊപ്പം കുട്ടികളെ കൂടെ നോക്കാന്‍ കഴിയുന്നില്ല എന്നാണ് സ്റ്റുവര്‍ട്ട് പറയുന്നത്. കുട്ടികള്‍ ജനിച്ച് കഴിയുമ്പോള്‍ അമ്മമാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ സമ്മര്‍ദ്ദം പിതാവിനാണ് ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്നാണ് സ്റ്റുവര്‍ട്ട് വീടുവിട്ടിറങ്ങി മുറ്റത്ത് ടെന്റ് അടിച്ച് താമസം തുടങ്ങിയത്. ഇതിന് ശേഷം തനിക്ക് മാനസികമായി ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായെന്നും ഇപ്പോള്‍ ജോലി കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ടെന്നുമാണ് ടെന്റിലേക്ക് താമസം മാറിയതിന് ശേഷം സ്റ്റുവര്‍ട്ട് പറയുന്നത്.
സ്റ്റുവര്‍ട്ടിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ഭാര്യ ക്ലോയി ഭര്‍ത്താവിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ താമസിക്കുന്നത് കൊണ്ട് കുട്ടികള്‍ക്കും പിതാവിനെ കാണാത്തതില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അതേസമയം ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ വഴക്കായതിനെ തുടര്‍ന്നാണ് സ്റ്റുവര്‍ട്ട് വീട് വിട്ടിറങ്ങിയതെന്നാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
