
ലോകം ഉറ്റുനോക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരം 2034ലാണ് നടക്കുന്നത്. മത്സരത്തിന് ആതിഥ്യമരുളുന്നത് സൗദി അറേബ്യയും ആണ്. എന്നാല്‍ ഇതാ ഒരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗദി.
ലോകകപ്പ് മത്സരങ്ങളുടെ പേരില്‍ രാജ്യത്ത് മദ്യം അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. യു.കെ.യിലെ സൗദി അറേബ്യന്‍ അംബാസഡര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ സഊദ് ആണ് ഈ കാര്യം വ്യക്തമാക്കിത്. സ്റ്റേഡിയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അമീര്‍ ഖാലിദ് എല്‍.ബി.സി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ടൂര്‍ണമെന്റില്‍ ആല്‍ക്കഹോള്‍ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആള്‍ക്കഹോള്‍ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങള്‍ അത് അനുവദിക്കില്ല. എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമുണ്ട്. ഞങ്ങളുടെ മഹത്തായ സംസ്‌കാരത്തിനുള്ളില്‍നിന്നുകൊണ്ട് ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാര്‍ക്കെങ്കിലും വേണ്ടി ആ സംസ്‌കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ചോദിക്കുന്നത്, 'ശരിക്കും മദ്യമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ?' എന്നാണ്' -അമീര്‍ ഖാലിദ് വിശദീകരിച്ചു.
2034ലെ ലോകകപ്പ് സൗദി അറേബ്യയിലാണെന്ന് ആഗോള ഫുട്ബാള്‍ സംഘടനയായ ഫിഫ ഡിസംബര്‍ 11ന് പ്രഖ്യാപിച്ചിരുന്നു. 48 ടീമുകളെ അണിനിരത്തി ലോകകപ്പ് വികസിപ്പിച്ചശേഷം ഇതാദ്യമാകും ഒരു രാജ്യം ഒറ്റയ്ക്ക് മഹാമേളക്ക് വേദിയൊരുക്കുന്നത്. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് അരങ്ങേറുക. ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന റിയാദിലെ 92000 പേര്‍ക്കിരിക്കാവുന്ന കിങ് സല്‍മാന്‍ സ്റ്റേഡിയം ഉള്‍പ്പെടെ പത്തു പുതിയ സ്റ്റേഡിയങ്ങള്‍ ലോകകപ്പിനായി സൗദി സജ്ജമാക്കും.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
