
ടിക് ടോക്ക് ആപ്പ് സ്റ്റോറുകളിലേക്ക് തിരികെ വരുന്നു. ആപ്പിനുമേലുള്ള നിരോധനം നടപ്പിലാക്കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈകിപ്പിച്ചതിനെത്തുടര്‍ന്നാണ് യു.എസിലെ ആപ്പിള്‍ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ ടിക് ടോക്ക് തിരിച്ചെത്തിയത്.
ഈ വര്‍ഷം ഏപ്രില്‍ 5വരെ ആണ് ആപ്പിന്റെ നിരോധനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമാണ് ടിക് ടോക്ക് ആപ്പ് സ്റ്റോറുകളില്‍ തിരികെ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ജനുവരി 18നാണ് ടിക് ടോക്ക് ആപ്പ് സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായത്. നിയമം നടപ്പിലാക്കുന്നതില്‍ 75 ദിവസത്തെ താല്‍ക്കാലിക വിരാമം അനുവദിച്ചതോടെയാണ് സേവനം പുനഃസ്ഥാപിച്ചത്.
ആപ്പ് നിരോധിക്കുന്നതിന് 75 ദിവസത്തെ കാലാവധി നീട്ടി നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ടിക് ടോക്കിന്റെ ഉടമസ്ഥാവകാശത്തില്‍ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം പുനരാരംഭിക്കാമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. നിയമത്തില്‍ നിന്ന് പരിരക്ഷ നേടാന്‍ ടിക് ടോക്കിന് പുതിയ ഡീലുണ്ടാക്കാന്‍ സമയം കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
170 ദശലക്ഷം ഉപഭോക്താക്കളാണ് ടിക് ടോക്കിന് യു.എസിലുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ച നിയമത്തെ തുടര്‍ന്ന് ആപ്പിന്റെ അമേരിക്കയിലെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുകയായിരുന്നു. അതേസമയം അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയിലും ടിക് ടോക്ക് തിരികെ വരുമെന്ന അഭ്യൂഹവും ശക്തമാണ്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
