
ബാസില്‍ഡണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഫെബ്രുവരി 21 ന്, വെള്ളിയാഴ്ച ബാസില്‍ഡണില്‍ മേരി ഇമ്മാക്കുലേറ്റ് സീറോമലബാര്‍ മിഷന്റെ ആതിഥേയത്വത്തില്‍ നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായിട്ടാവും നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കുക. ബാസില്‍ഡനിലെ മോസ്റ്റ് ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് അടുത്ത വെള്ളിയാഴ്ചയിലെ നൈറ്റ് വിജിലിനോടനുബന്ധിച്ചുള്ള തിര്‍ക്കര്‍മ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.
മാനവ രക്ഷാകരദൗത്വത്തില്‍, ദൈവപുത്രന്റെ പീഡാനുഭവങ്ങളും, കുരിശുമരണവും, പ്രത്യാശ പകര്‍ന്ന ഉദ്ധാനവും അനുസ്മരിച്ചുകൊണ്ടുള്ള വിശ്വാസ തീര്‍ത്ഥാടനയാത്രയില്‍ ഒരുങ്ങി പങ്കുചേരുവാന്‍ അനുഗ്രഹീതമാവുന്ന ശുശ്രുഷകളാവും നൈറ്റ് വിജിലില്‍ ക്രമീകരിക്കുക. ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് ദിനാന്ത യാമങ്ങളില്‍ ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും അതോടൊപ്പം കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും ബാസില്‍ഡനില്‍ അവസരമൊരുങ്ങും.
വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെ പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന,പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, രോഗശാന്തി ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരയോടെ തിരുക്കര്‍മ്മങ്ങളും ശുശ്രുഷകളും സമാപിക്കും.
ദൈവീക കൃപകളും, അനുഗ്രഹങ്ങളും, നവീകരണവും പ്രാപിക്കുവാന്‍ അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
മനോജ് തയ്യില്‍- 07848808550,
മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258
നൈറ്റ് വിജില്‍ സമയം:
ഫെബ്രുവരി 21, വെള്ളിയാഴ്ച, രാത്രി 19:30 മുതല്‍ 23:30 വരെ.
Venue:
The Most Holy Trinity Church,
Wickhay,
Basildon,
SS15 5DS
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
