
യുഎസ്: ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ കയറിയത് മുതല്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കും എന്ന് ഉറപ്പ് പറഞ്ഞിരുന്നു. അതില്‍ പ്രധാനമാണ് യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രവേശനമില്ലെന്ന നിലപാട്. ഇപ്പോഴിതാ ആ നിലപാട് കടുപ്പിക്കുന്നതായുള്ള അറിവാണ് പുറത്ത് വരുന്നത്.
ഇനി യുഎസ് സൈന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രവേശനമില്ല എന്നത് തന്നെയാണ് ട്രംപിന്റെ നിലപാട്. യുഎസ് സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ വിലക്കുന്നത് ഉള്‍പ്പെടെ സൈന്യത്തെ ശാക്തീകരിക്കുന്നതിനുള്ള നാല് ഉത്തരവുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ചിരുന്നു. പുതിയ ഉടമ്പടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍മാരുടെ സൈന്യത്തിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്നും യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പറയുന്നു.
ട്രാന്‍സ്ജെന്‍ഡര്‍മാരുടെ സൈന്യപ്രവേശനത്തിന്റെ മെഡിക്കല്‍ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചതായി സൈന്യം അറിയിച്ചു. 'യുഎസ് സൈന്യം ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും'' സമൂഹ മാധ്യമങ്ങളിലൂടെ സൈന്യം വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള സന്നദ്ധത ട്രാന്‍സ്ജെന്‍ഡര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2017-ല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍മാരെ സൈന്യത്തില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ പിന്നാലെ 2021-ല്‍ ജോ ബൈഡന്‍ അധികാരമേറ്റതോടെയാണ് വിലക്ക് പിന്‍വലിച്ച് പ്രവേശന അനുമതി നല്‍കികൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
