
നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടോ? ആ സ്വപ്‌നത്തില്‍ ഒരു രാജ്യവും അവിടെ നിങ്ങള്‍ രാജാവും ആണോ? എന്നാല്‍ അതൊരു സ്വപ്‌നം അല്ല. അതൊരു ശരിക്കും സംഭവം ആണ്.
വാഹനങ്ങളും വീടും വാടകയ്ക്ക് ലഭിക്കുന്നത് പോലെ ഒരു രാജ്യവും വാടകയ്ക്ക് ലഭിക്കുമായിരുന്നു. ലിച്ചെന്‍സ്റ്റീന്‍ എന്നായിരുന്നു ആ വാടകരാജ്യത്തിന്റെ പേര്. 2011 വരെ ഈ രാജ്യം ഒരു രാത്രി താമസത്തിനായി ആളുകള്‍ക്ക് വാടകയ്ക്ക് ലഭിച്ചിരുന്നു. സ്വിറ്റ്സര്‍ലന്റിനും ഓസ്ട്രിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യമാണിത്. ഏകദേശം 40,000 ത്തോളം ആളുകള്‍ മാത്രമേ ഈ രാജ്യത്തുള്ളൂ. ഒരു രാത്രി മാത്രം താമസിക്കാന്‍ രാജ്യം മുഴുവന്‍ വാടകയ്ക്ക് ലഭിക്കുന്നതിന് ഏകദേശം 60 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്.
ജനപ്രിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ AirBNB -യില്‍ ലിസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു ഈ രാജ്യം ആളുകള്‍ക്ക് വാടകയ്ക്ക് എടുക്കാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നത്. രാജ്യം ബുക്ക് ചെയ്യുന്നവരെ രാജ്യത്തിന്റെ പ്രത്യേക അതിഥികളാക്കി കണക്കാക്കുന്നതാണ് പതിവ്. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കയ്യെത്തും ദൂരത്ത് എത്തും. തെരുവുകളില്‍ അവരുടെ വരവറിയിച്ച് കൊണ്ടുള്ള പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിക്കും. ചരിത്ര പ്രാധാന്യമുള്ള കോട്ടകള്‍ ഉള്‍പ്പെടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളിലേക്ക് ഇത്തരം അതിഥികള്‍ക്ക് അനിയന്ത്രിതമായ പ്രവേശനം നല്‍കും.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
