
ജിഷിന്‍ മോഹനും അമേയ നായരും മിനി സ്‌ക്രീന്‍ പ്രേക്ഷരുടെ ഇഷ്ടതാരങ്ങളാണ്. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തു വരുന്നത്. തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ആണ് പ്രണയദിനത്തില്‍ വെളിപ്പെടുത്തിയത്. ''അവളും അവനും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈന്‍സ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി.''-അമേയയും ജിഷിനും കുറിച്ചു
ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ നടി വരദയാണ്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നു വര്‍ഷം മുന്‍പ് വിവാഹ?മോചിതരായി. അമേയയുടേതും രണ്ടാം വിവാഹമാണ്. ഈ ബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വിവാദങ്ങളും വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നാണ് ജിഷിന്‍ മുന്‍പ് മറുപടി പറഞ്ഞിട്ടുള്ളത്.
എന്നാല്‍ വിവാഹമോചനത്തിന് ശേഷം താന്‍ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതില്‍ നിന്നുള്ള മോചനത്തിനു കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമാണ് ജിഷിന്‍ പറഞ്ഞത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
