
കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടനില്‍ വെച്ച് നടക്കുന്ന ഡാന്‍സ് ഫെസ്റ്റിവെലിനോടനുബന്ധിച്ചു ഡാന്‍സ് വര്‍ക്ഷോപ്പും ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷനും(ഗ്രൂപ്പ് തലം) ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു
ഏപ്രില്‍ 12 ശനിയാഴ്ച്ച ലണ്ടന്‍ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ചാണ് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്, നൃത്ത രംഗത്ത് പ്രാവീണ്യം നേടിയ വിദഗ്ദ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് വര്‍ക് ഷോപ്പ് നടത്തപ്പെടുന്നത് . നൃത്തത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് പ്രായ ഭേദമെന്ന്യേ ഈ വര്‍ക് ഷോപ്പില്‍ പങ്കെടുക്കാം. ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് വര്‍ക് ഷോപ്പ് ആരംഭിക്കും.
ഡാന്‍സ് ടെക്നിക്സിലും മൂവ്മെന്റ്‌സിലും കൊറിയോഗ്രാഫിയിലും പ്രത്യേക പരീശീലനം വര്‍ക് ഷോപ്പില്‍ ഉണ്ടായിരിക്കും, ഗ്രൂപ്പ് പ്രാക്റ്റീസ് സെഷന്‍സ്, സ്റ്റേജ് പെര്‍ഫോമന്‍സ് ടിപ്സ്, സ്റ്റേജ് പ്രെസെന്‍സ് ഗൈഡന്‍സ് തുടങ്ങിയ പരിശീലന ഘടകങ്ങള്‍ ആയിരിക്കും. ഡാന്‍സിലൂടെ എങ്ങനെ ബോഡി ഫിറ്റ്‌നസ് നേടാം മത്സര വേദികളില്‍ മികച്ച രീതിയില്‍ എങ്ങനെ പെര്‍ഫോം ചെയ്യാം തുടങ്ങിയ കാര്യങ്ങളിലുള്ള ഗൈഡന്‍സും പരിശീലനവും വര്‍ക് ഷോപ്പില്‍ നല്‍കും.
തുടര്‍ന്ന് ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷന്‍ (ഗ്രൂപ്പ്തലം) അരങ്ങേറും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് 15 വരെ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒന്നാം സമ്മാനം അഞ്ഞൂറു പൗണ്ടും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് മുന്നൂറു പൗണ്ടും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ഇരുന്നൂറു പൗണ്ടും സമ്മാനമായി ലഭിക്കുന്നതാണ്, കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പത്ത് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
ഓള്‍ യുകെ ഡാന്‍സ് കോമ്പറ്റിഷന്‍ ഗ്രൂപ്പ് തലത്തില്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്,എന്നാല്‍ സോളോ, ഡ്യൂയോ തലങ്ങളില്‍ മത്സരിക്കാന്‍ ഇതിനകം ധാരാളം ആളുകള്‍ താല്പര്യപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് അവസരമൊരുക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ ഡാന്‍സ് റീല്‍ മത്സരവും സംഘടിപ്പിക്കുന്നു
സോളോ / ഡ്യൂറ്റ് മത്സര വിഭാഗങ്ങളില്‍ കിഡ്സ് / ജൂനിയര്‍ / സീനിയര്‍ / സൂപ്പര്‍ സീനിയര്‍ കാറ്റഗറികളിലും ഗ്രൂപ്പ് വിഭാഗത്തില്‍ ജൂനിയര്‍ / സീനിയര്‍ / സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലും ആയിരിക്കും ഡാന്‍സ് റീല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒരു മിനിറ്റ് ആയിരിക്കും റീലിന്റെ ദൈര്‍ഘ്യം. വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഡാന്‍സ് റീല്‍ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് ഒന്നിന് അവസാനിക്കും.
ഡാന്‍സ് മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കും വര്‍ക് ഷോപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ജൂലൈയില്‍ നടക്കുന്ന കുഞ്ചാക്കോ ബോബന്‍ നേതൃത്വം നല്‍കുന്ന മെഗാഷോ 'നിറം 2025' പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിക്കും. രമേശ് പിഷാരഡിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ മാളവിക മേനോന്‍, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, കൗശിക് വിനോദ് തുടങ്ങി പതിനെട്ടു പേരടങ്ങുന്ന ടീമാണ് 'നിറം 2025' മെഗാഷോയില്‍ അണിനിരക്കുന്നത്.
ഡാന്‍സ് കോംപെറ്റീഷന്‍ / വര്‍ക് ഷോപ്പ് രജിസ്ട്രേഷനും കൂടതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍
ഫോണ്‍ : 07841613973
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
