
ലഖ്നൗ: വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ യുവതിയ്ക്ക് ക്രൂരപീഡനം. നല്‍കിയ സ്ത്രീധനം പോരെന്നും സ്‌കോര്‍പിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് യുവതിയ്ക്ക് ക്രൂരപീഡനം. ഉത്തര്‍പ്രദേശിലാണ് സംഭവം. സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് എച്ച്‌ഐവി കുത്തിവച്ചുവെന്ന പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിര കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ശരണ്‍പൂരിലെ കോടതി.
ഹരിദ്വാറിലെ ഭര്‍തൃ വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷമാണ് അതിക്രൂരമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പിതാവിന്റെ പരാതിയ 2023 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് എന്ന യുവാവിനാണ് യുവതിയെ വിവാഹം ചെയ്ത് നല്‍കിയത്. 45 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നതെന്നാണ് യുവതിയുടെ പിതാവ് കോടതിയില്‍ വിശദമാക്കിയത്. കാറും 15 ലക്ഷം രൂപയാണ് വരന് വിവാഹ വേളയില്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍ അധികമായി 10 ലക്ഷം രൂപയും വലിയ കാറും വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു.
2023 മാര്‍ച്ച് 25ന് ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് യുവതിയെ വീടിന് പുറത്താക്കി. മൂന്ന് മാസത്തോളം പിന്നീട് സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് യുവതിയെ തിരികെ ഭര്‍തൃവീട്ടില്‍ വിടുകയായിരുന്നു. എന്നാല്‍ 2024 മെയ് മാസത്തില്‍ ഭര്‍തൃവീട്ടുകാര്‍ യുവതിക്ക് എച്ച്‌ഐവി ബാധിതര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച് നിര്‍ബന്ധിച്ച് ഇന്‍ജക്ഷന്‍ കുത്തിവച്ചു. പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട യുവതി പരിശോധിച്ചപ്പോഴാണ് എച്ച്‌ഐവി ബാധിതയാണെന്ന് വ്യക്തമായത്. അതേസമയം യുവതിയുട ഭര്‍ത്താവിന് എച്ച്‌ഐവി നെഗറ്റീവും ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയത്.
യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
