
റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച' ബൈബിള്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 1 ന് നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലിസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും, കണ്‍വെന്‍ഷന്‍ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി മിഷനുകളില്‍ അജപാലന ശുശ്രുഷ നയിക്കുന്ന ഫാ.ഷിനോജ് കളരിക്കല്‍, കടുത്തുരുത്തി SVD പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറും സുപ്പീരിയറുമായ ഫാ. ടൈറ്റസ് ജെയിംസ് SVD എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കുകയും, ശുശ്രൂഷകളില്‍ പങ്കുചേരുന്നതുമാണ്.
2025 മാര്‍ച്ച് 1 ന് ശനിയാഴ്ച്ച രാവിലെ 9:30 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടര്‍ന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്.
കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കുന്നുണ്ട്. കണ്‍വെന്‍ഷനില്‍ പങ്കുചേരുന്നവരുടെ സൗകര്യാര്‍ത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകള്‍ ക്രമീകരിക്കുന്നുണ്ട്.
വലിയ നോമ്പിലേക്കുള്ള ആത്മീയ നവീകരണത്തിനും, സൗഖ്യ ശാന്തിക്കും, വിടുതലിനും അനുഭവദായകമായ ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലെ തിരുക്കര്‍മ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേരുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യില്‍-
07848 808550
മാത്തച്ചന്‍ വിളങ്ങാടന്‍-
07915 602258
March1st Saturday 9:00 - 16:00 PM.
Our lady Of La Salette R C Church,
1 Rainham Road,
Rainham,
Essex,
RM13 8SR,
UK.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
