
പ്രായഭേദമന്യേ എല്ലാ പ്രായക്കാര്‍ക്കും പ്രിയപ്പെട്ടതായ ഒന്നാണ് ന്യൂട്ടെല്ല. കുട്ടികളെ ബ്രെഡ് ആന്റ് ജാം എന്ന കോംപിനേഷനില്‍ നിന്നും മറ്റൊരു രുചിയിലേക്ക് എത്തിച്ച വ്യക്തി കൂടിയാണ് ഫ്രാന്‍സെസ്‌കോ റിവെല്ല. ന്യൂട്ടെല്ലയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഫ്രാന്‍സെസ്‌കോ റിവെല്ല അന്തരിച്ചു.
ഹെയ്‌സല്‍ നട്ട് കൊക്കോ സ്‌പെഡ്ഡായ ന്യൂട്ടെല്ലയുടെ രസക്കൂട്ട് കണ്ടെത്തിയ വ്യക്തിയാണ് ഫ്രാന്‍സെസ്‌കോ റിവെല്ല. 97ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങിയത് ഫെബ്രുവരി 14നായിരുന്നു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.
1927ല്‍ ഇറ്റലിയിലെ ബര്‍ബരെസ്‌കോയിലാണ് റിവെല്ല ജനിച്ചത്. ന്യൂട്ടെല്ല കണ്ടുപിടിക്കുന്നതിന് മുമ്പ് ചോക്ലേറ്റ് ബ്രാന്‍ഡ് ആയ ഫെരേരോ മേധാവിയുടെ മകന്‍ മിക്കേലെ ഫെരോരോക്ക് വേണ്ടിയാണ് ഫ്രാന്‍സെസ്‌കോ റിവെല്ല ജോലി ചെയ്തിരുന്നത്. അന്ന് ഇറ്റലിയില്‍ ബ്രോമാറ്റോളജിക്കല്‍ കെമിസ്ട്രിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു 25കാരനായ ഫ്രാന്‍സെസ്‌കോ.
പിന്നീട് ഫെരാരോയുടെ സീനിയര്‍ മാനേജരായ അദ്ദേഹം ന്യൂട്ടെല്ലയുടെ ആദ്യ പതിപ്പിന് രൂപം നല്‍കി. ജിയാന്‍ഡുജോത് എന്ന പേരിലറിയപ്പെട്ട ഉത്പന്നം വര്‍ഷങ്ങള്‍ക്ക് ശേഷം 1951ല്‍ സൂപ്പര്‍സ്‌ക്രിമ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. 1964ല്‍ റെസിപ്പി കുറച്ചുകൂടി മെച്ചപ്പെടുത്തി, 1965ല്‍ ജര്‍മനിയിലാണ് ന്യൂട്ടെല്ല പുറത്തിറക്കിയത്.
ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട രുചി സമ്മാനിച്ച സുവെല്ലക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 'ഒരു കുട്ടിയെന്ന നിലയില്‍ എന്റെ ജീവിതം മാറ്റിയത് നിങ്ങളാണ്. ലോകത്തെ ഏറ്റവും മികച്ച 10 മനുഷ്യരില്‍ ഒരാളാണ് നിങ്ങള്‍' - ഒരു എക്‌സ് കുറിപ്പില്‍ പറയുന്നു.
More Latest News
യുബിസി ഗ്ലാസ്‌ഗോ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്ക് അവസരം, ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും

എ.പി.സി യുകെ അയര്‍ലന്‍ഡ് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍

ഒടുവില്‍ പ്രേക്ഷകര്‍ കാത്തിരുന്ന എംപുരാന്റെ പുതിയ പോസ്റ്ററും എത്തി, 'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍' എന്ന് ആരാധകരുടെ കമന്റ്

'ബാല എന്നെ ബലാത്സംഗം ചെയ്തു, കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി' ബാലയ്ക്ക് എതിരെ ആരോപണവുമായി എലിസബത്ത്

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍, പക്ഷെ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ് : ഉണ്ണി മുകുന്ദന്‍
